Friday, May 17, 2024
HomeUSAരണ്ട് ഇന്ത്യൻ വംശജർക്കും ഓസ്‌കർ

രണ്ട് ഇന്ത്യൻ വംശജർക്കും ഓസ്‌കർ

ഓസ്‌കർ നേടിയ ആദ്യത്തെ പട്ടേൽ ഉൾപ്പെടെ രണ്ടു ഇന്ത്യൻ വംശജരെ അറിയേണ്ടേ.
ആഘോഷങ്ങളുടെ നിശയിൽ അക്രമം പ്രധാന വിഷയമായപ്പോൾ നമ്മൾ ഇന്ത്യക്കാർ പോലും ഒരു പക്ഷെ ജോസഫ് പട്ടേലിനെയും  അനീൽ  കരിയയെയും  ശ്രദ്ധിച്ചു കാണില്ല. മികച്ച ഡോക്യൂമെന്ററി ഫീച്ചറിനുള്ള അക്കാദമി അവാർഡ് ‘Summer of Soul’ നേടിയപ്പോൾ ഓസ്‌കർ  വേദിയിൽ അദ്ദേഹം പറഞ്ഞു: “ഇത് എന്റെ അമ്മയെ സന്തോഷിപ്പിക്കും. ഞാനാണ് ആദ്യമായി ഓസ്‌കർ വാങ്ങുന്ന പട്ടേൽ. അക്കാര്യത്തിൽ എനിക്ക് ഏറെ അഭിമാനവുമുണ്ട്.”
സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ബാഫ്റ്റ, പ്രൊഡ്യൂസഴ്സ് ഗിൽഡ് ഓഫ് അമേരിക്ക തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ ശേഷമായിരുന്നു കാലിഫോണിയയിൽ ജീവിക്കുന്ന പട്ടേലിന്റെ ഈ ഓസ്‌കർ  വിജയം.
ഷാംപെയ്ൻ കുപ്പിക്കു സമീപം  ഓസ്‌കർ  ട്രോഫി വച്ചെടുത്ത ചിത്രത്തിനു താഴെ പട്ടേൽ കുറിച്ചു: “എല്ലാവരും നൽകുന്ന സ്നേഹത്തിനു നന്ദി.”
ദീർഘകാല മാധ്യമ പ്രവർത്തകൻ കൂടിയായ പട്ടേൽ ഇന്ത്യയുടെ അതിരുകൾക്കു അപ്പുറത്തേക്കും തന്റെ സന്തോഷം എത്തിച്ചു. “നേരത്തെ ഈ രാത്രിയിൽ റിസ് അഹ്‌മദ്‌ ഓസ്‌കർ നേടുന്ന ഒൻപതാമത്തെ ദക്ഷിണ ഏഷ്യനായി. ഞാൻ പത്താമത്തേയും.”

പാകിസ്ഥാനി വംശജനാണ് The Long Goodbye എന്ന ഹൃസ്വ ചിത്രത്തിന് ഓസ്‌കർ നേടിയ സംഗീതജ്ഞനും നടനുമായ അഹ്‌മദ്‌. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ  അനീൽ  കരിയയോടൊപ്പം രചിക്കയും  അഭിനയിക്കയും ചെയ്ത ‘ഗുഡ്ബൈ’ യിൽ അദ്ദേഹം സംഗീതവും പകർന്നിട്ടുണ്ട്.
ബ്രിട്ടനിൽ ജീവിക്കുന്ന പാക്കിസ്ഥാനിയുടെ 12 മിനിറ്റ് ചിത്രത്തിലെ പ്രമേയം അവിടെ ഒറ്റപ്പെട്ടു പോകുന്ന അന്യനാട്ടുകാരുടെ അനുഭവങ്ങളാണ്.
വിദ്വേഷ പ്രസംഗം ഉണ്ടാക്കുന്ന ഭീകരതയും അതിൽ കാണാം.
അവാർഡ് സ്വീകരിച്ചു സംസാരിക്കുമ്പോൾ അഹ്‌മദ്‌ പറഞ്ഞു: “ഈ വിഭജനങ്ങളുടെ കാലത്തു ഒരു കഥയ്ക്കുള്ള പങ്ക്, ഞങ്ങളും നിങ്ങളും എന്ന വേർതിരിവ് ഇല്ല എന്ന് ഓര്മപ്പെടുത്തുകയാണ്. അന്യനാണ് എന്ന തോന്നലുള്ള എല്ലാവർക്കും വേണ്ടിയാണിത്. നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങൾ നിങ്ങളെ കണ്ടെത്തും. അവിടെയാണ് ഭാവി. സമാധാനം.”

കഴിഞ്ഞ വര്ഷം സൗണ്ട് ഓഫ് മെറ്റൽ എന്ന ചിത്രത്തിനു മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചിരുന്നു അഹ്മദിന്.
കുടിയേറ്റക്കാരെ അടിച്ചോടിക്കാൻ തുനിഞ്ഞിറങ്ങിയ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ഉയർച്ച ബ്രിട്ടനിൽ ഉണ്ടാക്കിയിട്ടുള്ള അസ്വാസ്ഥ്യങ്ങൾ ചിത്രത്തിൽ കാണാം.

നിരവധി അവാർഡുകളുടെ ചരിത്രമുണ്ട് അനീൽ കരിയ്ക്കും. ബാഫ്റ്റയ്ക്കും ബൈഫെയ്ക്കും നോമിനേഷൻ ലഭിച്ച Work ആദ്യ ചിത്രങ്ങളിലൊന്ന്. Top Boy, Pure, Trouble ഇവയൊക്കെ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പെടുന്നു.
ഫീച്ചർ ചിത്രങ്ങളിൽ Surge 2020 ൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ അരങ്ങേറിയതാണ്. അടുത്തത് ഈ വര്ഷം ഷൂട്ട് തുടങ്ങും: The Gold. കവർച്ചയാണ് പ്രമേയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular