Monday, May 20, 2024
HomeUSAവികസനത്തിന്റെ പേരിലെ കിരാത ബലപ്രയോഗം വിരോധാഭാസം ; കെ. റെയിലില്‍ സഭയുടെ നിലപാടറിയിച്ച് ദീപികയില്‍ ലേഖനം

വികസനത്തിന്റെ പേരിലെ കിരാത ബലപ്രയോഗം വിരോധാഭാസം ; കെ. റെയിലില്‍ സഭയുടെ നിലപാടറിയിച്ച് ദീപികയില്‍ ലേഖനം

സില്‍വര്‍ ലൈന്‍ പദ്ധതിയെ അന്ധമായി പിന്തുണയ്ക്കാനാവില്ലെന്ന നിലപാടുമായി കത്തോലിക്കാ സഭ. സഭയുടെ മുഖപത്രമായ ദീപികയിലെ ലേഖനത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൊതുജനത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കാതെ പദ്ധതിയെ അന്ധമായി പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് സഭ ലേഖനത്തില്‍ പറയുന്നു. ‘വികസനം : കത്തോലിക്കാ സഭയുടെ നിലപാട് ‘ എന്ന പേരിലാണ് ലേഖനം.

പൗരന്മാര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി നല്‍കുവാനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. പകരം പൊലീസിനെ രംഗത്തിറക്കി ബലം പ്രയോഗിച്ച് സ്വകാര്യ ഭൂമികളിലൂടെ സര്‍വേകളും കല്ല് സ്ഥാപിക്കലും എല്ലാം നടത്തുന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

വേണ്ടത്ര പഠനങ്ങളുടെ പിന്‍ബലത്തോടെയും ജനപിന്തുണയോടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ലോകത്ത് എവിടെയും കത്തോലിക്ക സഭയ്ക്ക് പൂര്‍ണ യോജിപ്പാണുള്ളത്. അത്തരം പദ്ധതികള്‍ക്കായി നഷ്ടങ്ങള്‍ ഏറ്റെടുക്കുന്നതിലോ അതുമായി ഏതുവിധേനയും സഹകരിക്കുന്നതിലോ ഒരിക്കലും സഭ മടി കാണിച്ചിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു.

സംസ്ഥാനത്ത് അടിസ്ഥാന വികസനത്തിന്റെ നിരവധി മേഖലകള്‍ അടിയന്തരസ്വഭാവത്തോടെ സര്‍ക്കാരിന് മുമ്പില്‍ ഉള്ളപ്പോളാണ് ജനസാന്ദ്രതയേറിയ ഈ നാട്ടില്‍ ബലപ്രയോഗത്തിലൂടെ വികസനമെന്ന പേരില്‍ കിരാതനടപടികള്‍ക്ക് സര്‍ക്കാര്‍ തുനിയുന്നത് എന്നത് വിരോധാഭാസമാണ്. കനത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ തയ്യാറാകണമെന്നും സഭ ലേഖനത്തില്‍ വ്യക്തമാക്കി.

ജോബിന്‍സ് തോമസ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular