Sunday, May 19, 2024
HomeUSAമലയാളത്തെ തുണക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്: ഡോ. ഡൊണാൾഡ് ഡേവിസ്

മലയാളത്തെ തുണക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്: ഡോ. ഡൊണാൾഡ് ഡേവിസ്

ഓസ്റ്റിൻ :  യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് മലയാള ഭാഷാപഠന വിഭാഗം സ്ഥിരപ്പെടുത്തുന്നതിനും  കൂടുതൽ വിപുലമായ  പ്രവർത്തനങ്ങൾക്കുമായി യൂണിവേഴ്സിറ്റി  നേരിട്ട് നടത്തുന്ന  40  for Forty malayalam fundraising പ്രോഗ്രാം  ഏപ്രിൽ 6 ,7 തീയതികളോടെ സമാപിക്കും   .

മറ്റു   പല ഭാഷകൾക്കും ചില പ്രവർത്തനങ്ങൾക്കും വേണ്ടി  എല്ലാവർഷവും യൂണിവേഴ്സിറ്റി  ഇപ്രകാരം ഫണ്ട്  ശേഖരണം നടത്താറുണ്ട്.  ആദ്യമായാണ്   മലയാളഭാഷയെ ഈ പട്ടികയിൽ ഉൾപ്പെടുത്തി  യൂണിവേഴ്സിറ്റി  അവസരം ഒരുക്കിയിരിക്കുന്നത്.    ഈ ഫണ്ട് ശേഖരണത്തിലൂടെ  ലഭിക്കുന്ന  തുകയ്ക്ക് തുല്യമായ തുക യൂണിവേഴ്‌സിറ്റിയും നീക്കിവയ്ക്കും എന്നുള്ളതുകൊണ്ട് ഏപ്രിൽ 6 ,7 തീയതികളിൽ യൂണിവേഴ്സിറ്റി ഫണ്ടിൽ  എത്തുന്ന തുക മലയാളഭാഷ വിഭാഗത്തെ  സംബന്ധിച്ചിടത്തോളം  നിർണ്ണായകമാണ്.

ഈ ഡിപ്പാർട്മെന്റിലെ മറ്റ് ഭാഷകളായ ഹിന്ദിക്കും ഉറുദുവിനും സംസ്‌കൃതത്തിനും മറ്റും ലഭിക്കുന്ന പ്രവർത്തന ഫണ്ട്  മലയാളത്തിനു വേണ്ടി ലഭിക്കുന്നില്ല. ഫെഡറൽ ഗവൺമെന്റിൽ നിന്നും യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിക്കുന്ന പരിമിത ഫണ്ടിൽ നിന്നുകൊണ്ടാണ്  ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. അടുത്ത കാലത്തായി യൂണിവേഴ്സിറ്റിയുടെ കീഴിൽ മലയാളം പഠിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കി നേരിട്ടും ഓൺലൈൻ വഴിയായും നിരവധി വിദ്യാർത്ഥികൾ എത്തിച്ചേരുന്നുണ്ട് . സ്റ്റുഡൻറ്  ക്രെഡിറ്റ് എടുക്കുന്നതിനായി വരുന്ന കുട്ടികളിൽ  മിടുക്കരായ വിദ്യാർത്ഥികൾക്ക്  വർഷം 15000 ഡോളർ  വരെ സ്കോളർഷിപ്   നൽകി യൂണിവേഴ്സിറ്റി മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

മറ്റു ഭാഷകൾക്ക് പകരം ഫോറിൻ ലാംഗ്വേജ്  ആയി മലയാള ഭാഷതെരഞ്ഞെടുക്കാനും പഠിക്കുവാനും കൂടുതൽ  കുട്ടികൾക്ക് അവസരം ലഭിക്കുന്നതിന്  മലയാളം ഇവിടെ സ്ഥിരപ്പെടുത്തേണ്ടത് മലയാളികളുടെ ആവശ്യമാണ്. വരും തലമുറയെ മലയാളത്തോടൊപ്പം നടത്തുവാനുള്ള ഒരു വാതായനമാണ് ടെക്സാസ് യൂണിവേഴ്സിറ്റിയിൽ ഡോ. റോഡ്‌നി മോഗ് തുടങ്ങിവെച്ചത്.

അദ്ദേഹത്തിൻറെ ശിഷ്യനും  മലയാള ഭാഷാപ്രേമിയും  ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ടമെന്റ് ചെയർ പേഴ്സണുമായ  ഡോ. ഡൊണാൾഡ് ഡേവിസ്  40 for Forty malayalam fundraising  പ്രോഗ്രാമിൻറെ ആവശ്യകത  വിശദീകരിക്കുകയും   ഏപ്രിൽ 6,7 തീയതി യുടെ പ്രാധാന്യം മലയാളികൾ മറക്കരുതെന്നും  ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തി ഈ പദ്ധതി വിജയിപ്പിക്കണമെന്നും അംബാസിഡർമാരുടെ  മീറ്റിംഗിൽ അദ്ദേഹം എടുത്തു പറഞ്ഞു.

താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക.

To Donate Early & Learn More About Malayalam Fundraising, Click Here:
https://40for40.utexas.edu/amb/malayalam

Step 1: Click the “Give Early” tab
Step 2: Enter donation amount and fill out the page
Step 3: Mark the “Agree and Continue” box and then click “Give Early” at the bottom of the page
Step 4: Click “Proceed to Payment Information”
Step 5: Enter payment info and click “Pay” to confirm donation amount

You’re now one step closer to sharing the love and beauty of our culture with the next generation!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular