Sunday, May 19, 2024
HomeUSAന്യു യോർക്ക് റോഡിനു ഇനി ഗണേഷ് ടെമ്പിൾ സ്ട്രീറ്റ് എന്നുകൂടി പേര് നൽകി

ന്യു യോർക്ക് റോഡിനു ഇനി ഗണേഷ് ടെമ്പിൾ സ്ട്രീറ്റ് എന്നുകൂടി പേര് നൽകി

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ ഹൈന്ദവ ക്ഷേത്രം ന്യു യോർക്ക് സിറ്റിയിലെ ക്വീൻസിൽ ഫ്‌ളഷിംഗിലുള്ള  ഗണേഷ് ടെമ്പിലിന്റെ സമീപ റോഡ്  ‘ഗണേഷ് ടെംപിൾ സ്ട്രീറ്റ്’ എന്നുകൂടി ഏപ്രിൽ 3-ന് നാമകരണം ചെയ്യപ്പെട്ടു.

മതസ്വാതന്ത്ര്യത്തിന്റെയും അടിമത്ത വിരുദ്ധ പ്രസ്ഥാനത്തിന്റെയും മാർഗദർശിയായ ജോൺ ബൗണിന്റെ സ്മരണാർത്ഥം നൽകിയ  ബൗൺ ൺ സ്ട്രീറ്റ്’ എന്ന പേരിനൊപ്പം  ആണ് ക്ഷേത്രത്തിന്റെ പേര് കൂടി നൽകിയത്.

1977-ൽ സ്ഥാപിതമായ ഹിന്ദു ടെംപിൾ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ശ്രീ മഹാ വല്ലഭ ഗണപതി ദേവസ്ഥാനം അമേരിയ്ക്കയിൽ  ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ ഹിന്ദു ക്ഷേത്രമായാണ് കണക്കാക്കപ്പെടുന്നത്.

ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ന്യൂയോർക്ക്  ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ, ക്വീൻസ് ബോറോ പ്രസിഡന്റ് ഡോണോവൻ റിച്ചാർഡ്‌സ്, ഇന്നൊവേഷൻ ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് ചൗഹാൻ, ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പതിറ്റാണ്ടുകൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമായി വലിയൊരു നാഴികക്കല്ലിലെത്തി ചേർന്നിരിക്കുന്നു എന്നാണ് ഈ നേട്ടത്തെ ജയ്‌സ്വാൾ വിശേഷിപ്പിച്ചത്. ഓരോ പ്രവർത്തനങ്ങളും  കമ്മ്യൂണിറ്റിക്ക് മുഴുവൻ സന്തോഷദായകമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു ടെംപിൾ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ബോർഡ് ഓഫ് ട്രസ്റ്റിയുടെ പ്രസിഡന്റായ  ഡോ. ഉമ മൈസൂർക്കറിനെയും ഇത് സാധ്യമാക്കിയ എല്ലാവരെയും ഡോണോവൻ റിച്ചാർഡ്‌സ് തന്റെ ട്വീറ്റിലൂടെ അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular