Sunday, May 19, 2024
HomeKeralaതൃക്കാക്കരയില്‍ മത്സരിക്കില്ല ; ഇനി പാര്‍ലമെന്ററി രാഷട്രീയത്തിലേയ്ക്കില്ലെന്നും കെ.വി തോമസ്

തൃക്കാക്കരയില്‍ മത്സരിക്കില്ല ; ഇനി പാര്‍ലമെന്ററി രാഷട്രീയത്തിലേയ്ക്കില്ലെന്നും കെ.വി തോമസ്

സിപിഎമ്മുമായി അടുത്ത് തൃക്കാക്കര സീറ്റില്‍ മത്സരിക്കാനാണ് താന്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് ആരോപണം തള്ളി കെ.വി. തോമസ്. സിപിഎം സീറ്റ് തന്നാല്‍ പോലും താന്‍ തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് താന്‍ ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് പറഞ്ഞതാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും പറഞ്ഞ് കെ.വി. തോമസ്. ഒരു പാര്‍ട്ടിയടേയും ഭാഗമായി ഒരു ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി നിയന്ത്രണം ലംഘിച്ച് കെവി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിനെതിരെ പാര്‍ട്ടി അച്ചടക്കനടപടിക്ക് സാധ്യതയുണ്ട്. അക്കാര്യം ഇന്നലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കുകയുമുണ്ടായി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ കെവി തോമസ് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്നായിരുന്നു കെ സുധാകരന്‍ നല്‍കിയ മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular