Sunday, May 19, 2024
HomeIndiaഅല്‍ ഖ്വയ്ദ തലവന്റെ പ്രശംസ തള്ളി പെണ്‍കുട്ടിയുടെ കുടുംബം.

അല്‍ ഖ്വയ്ദ തലവന്റെ പ്രശംസ തള്ളി പെണ്‍കുട്ടിയുടെ കുടുംബം.

കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനെതിരെ നേരെ അള്ളാഹു അക്ബര്‍ വിളിച്ച് പ്രതിരോധിച്ച വിദ്യാര്‍ത്ഥിനി മുസ്‌കാന്‍ ഖാനെ പ്രശംസിച്ച് കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദ് നേതാവ് പുറത്തു വിട്ട പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വിദ്യാര്‍ത്ഥിനി തീവ്രവാദ സംഘടനയുടെ ഭാഗമാണെന്ന തരത്തില്‍ പ്രചരണവും പിന്നാലെ നടന്നു.

എന്നാലിപ്പോള്‍ ഇത്തരം പ്രചരണങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുസ്‌കാന്‍ ഖാന്റെ പിതാവ്.അല്‍ ഖ്വയ്ദയുമായി തങ്ങളുടെ കുടുംബത്തിന് ഒരു ബന്ധവുമില്ലെന്നും വീഡിയോ പ്രസ്താവനയില്‍ അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവഹിരി പറയുന്ന കാര്യങ്ങളെ അനുകൂലിക്കുന്നില്ലെന്നും മുസ്‌കാന്റെ പിതാവ് വ്യക്തമാക്കി.

‘ആളുകള്‍ എന്തെങ്കിലുമൊക്കെ പറയും. ഇത് അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കാനാണ്. ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് സമാധാനപരമായാണ് ജീവിക്കുന്നത്. അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കേണ്ടതില്ല. ഞങ്ങളുമായി ഒരു ബന്ധവുമില്ല. നമ്മള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണിത്,’ പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുസ്‌കാന്‍ ഖാനെ പ്രശംസിച്ച് കൊണ്ടുള്ള അല്‍ ഖ്വയദ് നേതാവിന്റെ വീഡിയോ പുറത്തു വന്നത്. മുസ്‌കാന്‍ ഖാന്‍ ചെയ്തത് ശരിയാണെന്നാണ് വീഡിയോയില്‍ പറയുന്നത്. സംഭവം കര്‍ണാടക സര്‍ക്കാരും വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു. സംസ്ഥാനത്തെ ഹിജാബ് വിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് വീഡിയോ പുറത്തു കൊണ്ട് വന്നിരിക്കുന്നതെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജനനേന്ദ്ര പറഞ്ഞത്. സാഹചര്യം കര്‍ണാടക ആഭ്യന്തര വകുപ്പ് നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular