Friday, May 17, 2024
HomeIndia'ആസ്വദിക്കുന്നവര്‍ ആസ്വദിച്ചോളൂ, ഞങ്ങളുടെ ചിലവില്‍ വേണ്ട'; ട്രോളുന്നവര്‍ക്ക് മറുപടിയുമായി ശശി തരൂര്‍

‘ആസ്വദിക്കുന്നവര്‍ ആസ്വദിച്ചോളൂ, ഞങ്ങളുടെ ചിലവില്‍ വേണ്ട’; ട്രോളുന്നവര്‍ക്ക് മറുപടിയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയും സുപ്രിയ സുലേ എംപിയും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍.

വിമര്‍ശന, പരിഹാസ ബുദ്ധിയോടെ പലരും തരൂരിനെ ട്രോളിയിരുന്നു. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതെ കുശലാന്വേഷണം നടത്തുന്ന എംപി എന്ന നിലക്കായിരുന്നു പലരുടെയും കമന്റുകള്‍ എന്നാല്‍ എല്ലാതരത്തിലുള്ള ട്രോളുകള്‍ക്കും പ്രതികരിച്ചിരിക്കുകയാണ് ശശി തരൂര്‍.

ഫറൂഖ് അബ്ദുള്ള ലോക്‌സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലേ എംപി നയപരമായ ചില സംശയം തിരക്കിയതാണ്. ഫറൂഖ് സാഹിബിന്റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണ് ബഞ്ചില്‍ താടിവെച്ച്‌ ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് കേട്ടത്. അതിന്റെ വീഡിയോയാണ് കുശലാന്വേഷണം എന്ന നിലയില്‍ പ്രചരിക്കുന്നത്. ഇത്തരം വീഡിയോകള്‍ ആസ്വദിക്കുന്നവര്‍ ആസ്വദിച്ചോളൂ എന്നും അത് ഞങ്ങളുടെ ചിലവില്‍ വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular