Friday, May 17, 2024
HomeKeralaമുല്ലപ്പെരിയാര്‍ : മേല്‍നോട്ട സമിതിക്ക് എല്ലാ അധികാരങ്ങളും നല്‍കി സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ : മേല്‍നോട്ട സമിതിക്ക് എല്ലാ അധികാരങ്ങളും നല്‍കി സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനസംഘടിപ്പിക്കുവാനും കൂടുതല്‍ അധികാരം നല്‍കുവാനും സുപ്രീം കോടതി ഉത്തരവിട്ടു. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷ അതോറിറ്റിയുടെ എല്ലാ ചുമതലകളും ഇനി മേല്‍നോട്ട സമിതിക്ക് നല്‍കും.

ഡാം സുരക്ഷ സമിതി പ്രവര്‍ത്തനം സജ്ജമാകുന്നത് വരെ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തുടരണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഓരോ സാങ്കേതിക വിദഗ്ധരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തി പുനസംഘടിപ്പിക്കാനുമാണ് കോടതി വിധി. ജസ്റ്റിസ് എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ അതോറിറ്റിക്കുള്ള അധികാരങ്ങള്‍ ലഭിക്കുന്നതോടെ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ സമിതിക്കു നേരിട്ടു നടപടിയെടുക്കാം. കൂടാതെ അണക്കെട്ടിന്റെ റൂള്‍ കര്‍വ് സംബന്ധിച്ചും മേല്‍നോട്ട സമിതിക്ക് തീരുമാനമെടുക്കാം.

എത്ര അടി വെള്ളം സൂക്ഷിക്കാം, എപ്പോള്‍ വെള്ളം തുറന്നുവിടണം അടക്കം സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സമിതിക്ക് അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കും. സുരക്ഷ അതോറിറ്റി നിലവില്‍ വന്നാല്‍ അണക്കെട്ട് പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular