Friday, May 17, 2024
HomeIndia'ബിജെപി ശ്രമം വിഭജിപ്പിച്ച്‌ ഭരിക്കാന്‍ , ഏത് ഭാഷയില്‍ സംസാരിക്കാമെന്നല്ല എങ്ങനെ ജീവിക്കുമെന്നാണ് ഇന്ത്യക്കാരന്റെ പ്രശ്‌നം';...

‘ബിജെപി ശ്രമം വിഭജിപ്പിച്ച്‌ ഭരിക്കാന്‍ , ഏത് ഭാഷയില്‍ സംസാരിക്കാമെന്നല്ല എങ്ങനെ ജീവിക്കുമെന്നാണ് ഇന്ത്യക്കാരന്റെ പ്രശ്‌നം’; അമിത് ഷായെ വിമര്‍ശിച്ച്‌ എ എ റഹീം

ന്യൂഡല്‍ഹി: ഇംഗ്ളീഷിന് പകരം രാജ്യമാകെ പൊതുഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവനയെ വിമര്‍ശിച്ച്‌ രാജ്യസഭാ എം.പി എ.എ റഹീം.

ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന സംഘപരിവാറിന്റെ രാഷ്‌ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവര്‍ത്തിച്ചത്. രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്ക് നേരെയുള‌ള കടന്നാക്രമണമാണ് അമിത് ഷായുടെ പ്രഖ്യാപനമെന്നും റഹീം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.

എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്‌ക്ക് തുല്യമായ പ്രാധാന്യവും പ്രസക്‌തിയുമുണ്ടെന്നും അത് നിഷേധിക്കാന്‍ അനുവദിക്കില്ലെന്നും എ.എ റഹീം സൂചിപ്പിച്ചു. വില വര്‍ദ്ധനയില്‍ ജനജീവിതം പൊള‌ളുമ്ബോള്‍ ഏത് ഭാഷയില്‍ സംസാരിക്കണം എന്നതല്ല എങ്ങനെ ജീവിക്കും എന്നതാണ് ജനങ്ങളുടെ പ്രശ്‌നമെന്നും വിഭജിച്ച്‌ ഭരിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും റഹീം ആരോപിച്ചു.

ഹിന്ദി ഇതര ഭാഷക്കാര്‍ ഇംഗ്ളീഷിന് പകരം പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്ക് നേരെയുള്ള കടന്നാക്രമണമാണ്. ‘ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്‌കാരം’ എന്നത് ആര്‍എസ്‌എസ് അജണ്ടയാണ്.
ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാന്‍…
സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവര്‍ത്തിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്.അത് നിഷേധിക്കാന്‍ അനുവദിക്കില്ല.

ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണ്.ഭാഷാപരമായ വൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ നമ്മള്‍ അനുവദിച്ചുകൂട.
വില വര്‍ധനവില്‍ ജനജീവിതം പൊള്ളുകയാണ്.ഓരോദിവസവും
ഇന്ധന വില വര്‍ധിപ്പിക്കുന്നു.
പൊതു സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നു.
സാധാരണ ഇന്ത്യക്കാരന്റെ പ്രശ്നം ഏതു ഭാഷയില്‍ സംസാരിക്കും എന്നല്ല,എങ്ങനെ ജീവിക്കും എന്നതാണ്.ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ചര്‍ച്ചയെ വഴിതിരിച്ചു വിടാനാണ് ഇത്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുടെ മറ്റൊരു ലക്ഷ്യം.
വിഭജിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി.
ഹിന്ദിഭാഷ എല്ലാവരിലും
അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുക.
ദുരിതമനുഭവിക്കുന്ന എല്ലാ മതക്കാരും,
എല്ലാ ഭാഷക്കാരും ജനവിരുദ്ധ ഭരണത്തിനെതിരെ ഒരൊറ്റ ശബ്ദമാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular