Friday, May 17, 2024
HomeGulfതൊഴിലാളികള്‍ക്ക് ശമ്ബളം വൈകി നല്‍കുന്ന കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടി: മുന്നറിയിപ്പുമായി യുഎഇ

തൊഴിലാളികള്‍ക്ക് ശമ്ബളം വൈകി നല്‍കുന്ന കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടി: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: തൊഴിലാളികള്‍ക്ക് ശമ്ബളം വൈകി നല്‍കുന്ന കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ.

തൊഴിലാളികള്‍ക്കു വേതനം നല്‍കുന്നത് 17 ദിവസത്തിലധികം വൈകിയാല്‍ കമ്ബനികള്‍ക്കു പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്ന ഈ വര്‍ഷത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

യുഎഇയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കു വേതന സുരക്ഷാ പദ്ധതി (ഡബ്ലിയുപിഎസ്) വഴിയാണു വേതനം വിതരണം നടത്തേണ്ടത്. ഇതനുസരിച്ച്‌ ഓരോ മാസവും മൂന്നാം തീയതിക്ക് മുന്‍പു തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ശമ്ബളമെത്തണം. 10-ാം തീയതി കഴിഞ്ഞിട്ടും വേതനം ലഭിച്ചിട്ടില്ലെങ്കില്‍ കമ്ബനികള്‍ക്കു നോട്ടീസ് അയയ്ക്കും. എന്നാല്‍, 17 ദിവസം കഴിഞ്ഞിട്ടും വേതനം നല്‍കാത്ത കമ്ബനികള്‍ക്ക് പുതിയ തൊഴില്‍ വിസ നല്‍കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular