Friday, May 17, 2024
HomeKeralaകെ.വി തോമസ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍

കെ.വി തോമസ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച്‌ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസ് വേദിയില്‍ എത്തി.

കരഘോഷത്തോടെയാണ് സദസ്സ് അദ്ദേഹത്തെ സ്വീകരിച്ചത്.

കോണ്‍ഗ്രസുകാരനായിട്ട് തന്നെയാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് എന്നാണ് നേരത്തെ കെ.വി. തോമസ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നത്.

സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആണ് മുഖ്യാതിഥി. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular