Friday, May 17, 2024
HomeIndiaകരുതല്‍ ഡോസ്; കൊവാക്സിന്റെയും കൊവിഷീല്‍ഡിന്റെയും വില പകുതിയിലേറെ കുറച്ചു

കരുതല്‍ ഡോസ്; കൊവാക്സിന്റെയും കൊവിഷീല്‍ഡിന്റെയും വില പകുതിയിലേറെ കുറച്ചു

ന്യൂ‌ഡല്‍ഹി: കരുതല്‍ ഡോസ് നല്‍കുന്നതിന് തൊട്ട് മുമ്ബായി കൊവിഷീല്‍ഡിന്റെയും കൊവാക്സിന്റെയും വില പകുതിയിലേറെ കുറച്ചു.

സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡും കൊവാക്സിനും 225രൂപയ്ക്ക് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അറിയിച്ചു.

600രൂപയായിരുന്നു ഒരു ഡോസ് കൊവിഷീല്‍ഡിന്റെ വില. കൊവാക്സിന് 1200രൂപയാണ് ഈടാക്കിയിരുന്നത്. വില കുറയ്ക്കുന്ന വിവരം കൊവിഷീല്‍ഡ് നിര്‍മിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനാവാലയും കൊവാക്സിന്‍ നിര്‍മിക്കുന്ന ഭാരത് ബയോടെക്കിന്റെ സഹസ്ഥാപക സുചിത്ര എല്ലയും ട്വിറ്ററിലൂടെയാണു പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് വിലകുറയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇരുവരും വ്യക്തമാക്കി.

രണ്ട് ഡോസ് വാക്സിനെടുത്ത് ഒമ്ബത് മാസം പിന്നിട്ട പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ കരുതല്‍ ഡോസ് എടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. മുമ്ബ് എടുത്ത അതേ വാക്സിന്‍ തന്നെയാണ് കരുതല്‍ ഡോസായും സ്വീകരിക്കേണ്ടത്. സ്വകാര്യ വാക്സിന്‍ കേന്ദ്രങ്ങള്‍ വഴി മാത്രമാകും 18-59 പ്രായക്കാര്‍ക്കുള്ള കുത്തിവയ്പ്പ്. അതിനാലാണ് കരുതല്‍ ഡോസിന് പണം നല്‍കേണ്ടത്. കരുതല്‍ ഡോസ് അനുവദിച്ച മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി വാക്സിന്‍ ലഭിച്ചിരുന്നു. ഈ വിഭാഗക്കാര്‍ക്ക് തുടര്‍ന്നും സൗജന്യ വാക്സിന്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular