Sunday, May 19, 2024
HomeKeralaഇത് ഞാനല്ല ഒരു പെണ്ണനുഭവിക്കേണ്ട ശിക്ഷ ; ദിലീപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ഇത് ഞാനല്ല ഒരു പെണ്ണനുഭവിക്കേണ്ട ശിക്ഷ ; ദിലീപിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

നടന്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വരുന്നു. ദിലീപും സുഹൃത്ത് ബൈജു ചെങ്ങമനാടും തമ്മിലുള്ളതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതു ശരിക്കും താന്‍ അനുഭവിക്കണ്ട ശിക്ഷയല്ലെന്നും വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചു കൊണ്ടുവന്നിട്ടാണ് ഇപ്പോള്‍ താന്‍ ഇത് അനുഭവിക്കുന്നതെന്നും ദിലീപ് പറയുന്നതായി ശബ്ദരേഖയില്‍ വ്യക്തമാണ്.

നേരത്തെ ദിലീപിന്റെ അളിയന്‍ സൂരജ് ഒരു ഡോക്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. ഈ ഡോക്ടര്‍ കൂറ് മാറിയ സാക്ഷിയാണ്. നടിയെ ആക്രമിച്ച ദിവസം ദിലീപ് ആശുപത്രിയിലായിരുന്നുവെന്ന് പറയണമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നല്‍കിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലി ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.

രേഖകള്‍ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടര്‍ പറയുമ്പോള്‍ ആ തെളിവിന്  പ്രസക്തിയില്ല, കോടതിക്ക്  നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കുമെന്നും ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതപോലെ പറഞ്ഞാല്‍ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular