Sunday, May 19, 2024
HomeKeralaക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യയും ചേര്‍ന്നെന്ന് അന്വേഷണ സംഘം

ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യയും ചേര്‍ന്നെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപും കാവ്യാ മാധവനും ചേര്‍ന്നെന്ന് അന്വേഷണ സംഘം. നടിയോട് ദിലീപിനും കാവ്യക്കും വൈരാഗ്യമുണ്ടായിരുന്നു. ദിലീപ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നാണ് അന്വേഷണ സംഘം പറയുന്നത്.

നേരത്തെ കേസില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ചില സാക്ഷികള്‍ ഇത് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു.ഇന്നലെ കാവ്യയാണ് എല്ലാത്തിനും പിന്നിലെന്നും ദിലീപല്ല എന്നും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്ന ഫോണ്‍ ശബ്ദരേഖ പുറത്തു വന്നിരുന്നു.

എന്നാല്‍ സുരാജിന്റെ ആരോപണം മാത്രമാണിതെന്നും ദിലീപിനും നടിയോട് കടുത്ത പകയുണ്ടായിരുന്നെന്നും അതാണ് ക്വട്ടേഷന്‍ നല്‍കുന്നതിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇന്നലെ കാവ്യയാണ് എല്ലാത്തിനും പിന്നിലെന്നും ദിലീപല്ല എന്നും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്ന ഫോണ്‍ ശബ്ദരേഖ പുറത്തു വന്നിരുന്നു.

എന്നാല്‍ സുരാജിന്റെ ആരോപണം മാത്രമാണിതെന്നും ദിലീപിനും നടിയോട് കടുത്ത പകയുണ്ടായിരുന്നെന്നും അതാണ് ക്വട്ടേഷന്‍ നല്‍കുന്നതിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular