Saturday, May 4, 2024
HomeIndiaയുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്- ബിജെപി ഫോറടിച്ചു; ഇനി ഹിമാചലും ഗുജറാത്തും ചേര്‍ത്ത് സിക്‌സറടിക്കും: അനുരാഗ്...

യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്- ബിജെപി ഫോറടിച്ചു; ഇനി ഹിമാചലും ഗുജറാത്തും ചേര്‍ത്ത് സിക്‌സറടിക്കും: അനുരാഗ് താക്കൂര്‍‍

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാല് സംസ്ഥാനങ്ങള്‍ -യുപി, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്- എന്നിവ ചേര്‍ത്ത് ബിജെപി ഫോറടിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ . ഇനി വരാനിരിക്കുന്ന ഗുജറാത്തും ഹിമാചലും തുടര്‍ഭരണം നേടി ബിജെപി സിക്‌സറടിക്കുമെന്നും കേന്ദ്ര ഐടി മന്ത്രി അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു.

ഹിമാചല്‍പ്രദേശില്‍ യുപിയിലേതുപോലെ ആം ആദ്മി പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് നഷ്ടമാകുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഹിമാചലില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനെ മാറ്റി അനുരാഗ് താക്കൂറിനെ കൊണ്ടുവരുമെന്ന ഊഹാപോഹം ചുടുപിടിക്കുന്നതിനിടയിലാണ് അനുരാഗ് താക്കൂറിന്‍റെ ഈ പ്രസ്താവന. ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയാണ് ഹിമാചലില്‍ ബിജെപി ജനപ്രിയമുഖമായ അനുരാഗ് താക്കൂറിനെ മുഖ്യമന്ത്രിക്കസേരയിലേക്ക് കൊണ്ടുവരാന്‍ ബിജെപി പദ്ധതിയിടുന്നതായി അഭിപ്രായപ്പെട്ടത്.

2022 അവസാനത്തോടെ ഗുജറാത്തും ഹിമാചലും വിജയിച്ച്‌ ബിജെപി സിക്‌സറടിക്കും. ആറില്‍ ഒന്ന് വോട്ടു പോലും ആപിന് കിട്ടില്ലെന്നും അനുരാഗ് പറഞ്ഞു. ഹിമാചലില്‍ ഇക്കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്ന് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഇതോടെ ഭരണവിരുദ്ധവികാരം മറികടക്കാന്‍ മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ വരുത്താമെന്ന് ബിജെപി ചിന്തിക്കുന്നുണ്ട്. വിജയസാധ്യത ഇല്ലാത്ത മന്ത്രിമാരെ മാറ്റുക എന്ന ഒരു നിര്‍ദേശം പരിഗണനയിലുണ്ടെന്നറിയുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular