Saturday, May 18, 2024
HomeUSAഫോമാ ഇലക്ഷൻ വാർത്തകൾ: മത്സര രംഗത്ത് ഇവർ

ഫോമാ ഇലക്ഷൻ വാർത്തകൾ: മത്സര രംഗത്ത് ഇവർ

ഫോമാ ഇലക്ഷനിൽ രണ്ട് പാനലുകൾ സജീവമായുണ്ടെങ്കിലും  പല സ്ഥാനങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികൾ ഇനിയും രംഗത്തു വന്നിട്ടില്ല. ഏതാനും സ്ഥങ്ങളിലേക്കാണ് ഇതുവരെ മത്സരപ്രഖ്യാപനം വന്നിട്ടുള്ളത്.

ഇലക്ഷൻ സെപ്റ്റംബറിൽ കാൻകുൻ   കൺവൻഷനിൽ ആയതിനാൽ ഇനിയും മാസങ്ങൾ കിടക്കുന്നു. അതായിരിക്കാം പരസ്യമായി പലരും രംഗത്തു വരാത്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ വനിതാ പ്രതിനിധി സ്ഥാനത്തേക്കാണ്.  മൂന്നു പോസ്റ്റിനു ആറു പേർ. പാനൽ അടിസ്ഥാനത്തിലാണ് ഇതെന്ന് കരുതുന്നു.

അതെ സമയം വനിതാ പ്രതിനിധികളുടെ എണ്ണം മൂന്നിൽ നിന്ന് ആറായി വർധിപ്പിക്കണമെന്ന നിർദേശം ഈ മാസം 30 -നു നടക്കുന്ന ജനറൽ ബോഡി മുൻപാകെ വരുന്നുണ്ട്. അത് പാസാകാതിരിക്കാൻ കാരണമില്ലെന്നാണ് പൊതുവെ കരുതുന്നത്. അങ്ങനെയെങ്കിൽ ഈ ആറു  പേരും എതിരില്ലാതെ വിജയിക്കും.

ആർ.വി.പി. സ്ഥാനത്തേക്ക് രണ്ട് റീജിയനുകളിലാണ് ഇപ്പോൾ മത്സരം കാണുന്നത്. സൺഷൈൻ റീജിയനിൽ  ബിനൂബ് കുമാർ ശ്രീധറും ചാക്കോച്ചൻ ജോസഫും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ന്യു യോർക്ക് എമ്പയർ റീജിയനിൽ ഷോളി കുമ്പിളുവേലി, ലിസി മോൻസി എന്നിവരും രംഗത്തുണ്ട്.

നാഷണൽ  കമ്മിറ്റിയിലേക്കു മത്സരം കാണുന്നത് കാലിഫോർണിയയിൽ നിന്നാണ്. ഒരു റീജിയനിൽ നിന്ന് രണ്ട് പേർ  വേണ്ടപ്പോൾ മൂന്ന് പേർ  മത്സരിക്കുന്നു-ജാസ്മിൻ പരോൾ, മിനി ജോസഫ്, ജോൺസൺ ജോസഫ് എന്നിവർ.

അഞ്ച് അംഗ സംഘടനകൾ ഉള്ള റീജിയനിൽ നിന്ന് രണ്ട് നാഷണൽ കമ്മിറ്റി അംഗങ്ങളും 10 വരെ അംഗ സംഘടനകളുള്ള റീജിയനുകളിൽ നിന്ന് മൂന്നു അംഗങ്ങളെയും അനുവദിക്കണം എന്നൊരു ഭരണഘടനാ ഭേദഗതിയും ജനറൽ ബോഡിയിൽ വരുന്നുണ്ട്. അതും പാസാകും എന്ന് കരുതുന്നുണ്ട്. അങ്ങനെ വന്നാൽ വെസ്റ്റേൺ റീജിയനു   മൂന്നു പ്രതിനിധികളെ അയക്കാൻ കഴിയും.

സ്ഥാനാർഥി പട്ടിക ഇത് വരെ.

പ്രസിഡന്റ് സ്ഥാനാർത്ഥി   ഡോ ജേക്കബ് തോമസിന്റെ പാനൽ:
സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റ് (ചിക്കാഗോ)
ഓജസ് ജോൺ, ജനറൽ സെക്രട്ടറി (സിയാറ്റിൽ),
ബിജു തോണിക്കടവിൽ, ട്രഷറർ (ഫ്ലോറിഡ),
ഡോ. ജയ്മോൾ ശ്രീധർ, ജോ. സെക്രട്ടറി (ഫിലാഡൽഫിയ),
ജെയിംസ് ജോർജ്, ജോ. ട്രഷറർ (ന്യു ജേഴ്‌സി)

പ്രസിഡന്റ് സ്ഥാനാർത്ഥി ജെയിംസ് ഇല്ലിക്കലിന്റെ പാനൽ:
സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ്, (കാലിഫോർണിയ),
വിനോദ് കൊണ്ടുർ, ജനറൽ സെക്രട്ടറി (മിഷിഗൺ),
ജോഫ്രിൻ ജോസ്, ട്രഷറർ (ന്യു യോർക്ക്),
ബിജു ചാക്കോ, ജോ. സെക്രട്ടറി (ന്യു യോർക്ക്),
ബബ്ലൂ  ചാക്കോ, ജോ. ട്രഷറർ (ടെന്നസി)

നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ 

ന്യു യോർക്ക് മെട്രോ റീജിയൻ
തോമസ് ഉമ്മൻ (ഷിബു)

മിഡ്  അറ്റലാന്റിക്  റീജിയൻ
ഷാലു പുന്നൂസ്
ജിയോ ജോസഫ്

സൗത്ത് ഈസ്റ് റീജിയൻ
ബിജു ജോസഫ്
ദീപക്ക്

സൺഷൈൻ റീജിയൻ
അജീഷ് ബാലകൃഷ്ണൻ
ബിജോയി സേവിയർ

ഗ്രേറ്റ്  ലെയ്ക്ക്സ് റീജിയൻ
ആഷാ  തോമസ്
പ്രിമുസ്  ജോൺ

സെൻട്രൽ റീജിയൻ
ജോയി ഇണ്ടിക്കുഴി

വെസ്റ്റേൺ റീജിയൻ
ജാസ്മിൻ പരോൾ
മിനി ജോസഫ്
ജോൺസൺ ജോസഫ്

വനിതാ പ്രതിനിധികൾ 

രേഷ്മാ രഞ്ജൻ
ശുഭ അഗസ്റ്റിൻ
സുനിത പിള്ള
മേഴ്‌സി  സാമുവൽ
കൊച്ചുറാണി ജോസഫ്
അമ്പിളി സജിമോൻ

ആർ.വി.പി 

ന്യു യോർക്ക് മെട്രോ  റീജിയൻ
പോൾ  ജോസ്

ന്യു യോർക്ക് എമ്പയർ റീജിയൻ
ഷോളി കുമ്പിളുവേലി
ലിസി മോൻസി

മിഡ് അറ്റലാന്റിക്  റീജിയൻ
ജോജോ കോട്ടൂർ

സൗത്ത് ഈസ്റ്റ് റീജിയൻ
ഡൊമിനിക്ക് ചാക്കോനാൽ

സൺഷൈൻ റീജിയൻ
ബിനൂബ് കുമാർ ശ്രീധർ
ചാക്കോച്ചൻ ജോസഫ്

ഗ്രേറ്റ് ലേയ്ക്ക് റീജിയൻ
ബോബി തോമസ്

സെൻട്രൽ റീജിയൻ
രഞ്ജൻ എബ്രഹാം

വെസ്റ്റേൺ റീജിയൻ
ഡോ. പ്രിൻസ് നെച്ചിക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular