Saturday, May 18, 2024
HomeIndiaഅമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങൡ പ്രതിഷേധം ഉയരുന്നു. ഇതിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഇതിനകം രംഗത്ത് വന്നു കഴിഞ്ഞു. പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കുന്നത് പിന്‍വലിക്കണമെന്ന് അസം സാഹിത്യ സഭയും മണിപ്പൂര്‍ ഭാഷാ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും ബംഗാളും നേരത്തെ തന്നെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്ത് വന്നിരുന്നു.

ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്റെ വൈവിദ്ധ്യത്തെ തകര്‍ക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. സ്റ്റാലിന്റെ പ്രസ്താവനയെ തുടര്‍ന്ന് തമിഴ്‌നാട്ടിലാകമാനം ഹിന്ദിക്കെതിരെ തമിഴ് അനുകൂല ക്യാംമ്പയിനും നടക്കുന്നുണ്ട്.

‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ് ടാഗില്‍ തമിഴ്‌നാട്ടില്‍ ആരംഭിച്ച ക്യാമ്പയില്‍ ദേശീയ തലത്തിലും പ്രചരിക്കുകയാണ്.   ഒരു രാജ്യം  ഒരു ഭാഷ എന്ന അജണ്ട നടപ്പാക്കാനുള്ള ബിജെപി നീക്കമാണ് അമിത്ഷായുടെ പ്രസ്താവനക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. വിലക്കയറ്റമടക്കം രാജ്യം നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ തന്ത്രമായും ഇതിനെ കാണുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular