Saturday, May 18, 2024
HomeKeralaആരിഫ് മുഹമ്മദ് ഖാന്‍ ഉപരാഷ്ട്രപതിയാകുമോ ?

ആരിഫ് മുഹമ്മദ് ഖാന്‍ ഉപരാഷ്ട്രപതിയാകുമോ ?

കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപരാഷ്ട്രപതിയാകാന്‍ സാധ്യത. ഈ വരുന്ന ആഗസ്റ്റ് മാസത്തിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ നടക്കുക. ഉപരാഷ്ട്രപതിയാകാനുള്ള താത്പര്യം ഇതിനകം തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

നിലവിലെ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിനെ രാഷ്ട്രപതിയാക്കാനാണ് ബിജെപിയുടെ നീക്കം. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് തങ്ങളുടെ നയങ്ങളെ അംഗീകരിക്കുന്ന ബിജെപി നേതാവിനാണ് ആര്‍എസ്എസ് അടക്കം മുന്‍തൂക്കം നല്‍കുന്നത്.

ഹിജാബ്, പൗരത്വബില്‍, മുത്തലാക്ക്, കാശ്മീര്‍ വിഷയങ്ങളില്‍ സംഘപരിവാറിന്റെ നിലപാടിനൊപ്പമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. പരസ്യമായി തന്നെ ഇക്കാര്യങ്ങള്‍ അദ്ദേഹം പറയുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പിന്തുണക്കാന്‍ ആര്‍ എസ് എസിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ലന്നാണ് കരുതപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular