Saturday, May 18, 2024
HomeKeralaകെ.സ്വിഫ്റ്റ് ബസ് മൂന്നാമതും അപകടത്തില്‍പ്പെട്ടു: സ്വകാര്യ ബസുമായി ഉരസി

കെ.സ്വിഫ്റ്റ് ബസ് മൂന്നാമതും അപകടത്തില്‍പ്പെട്ടു: സ്വകാര്യ ബസുമായി ഉരസി

മലപ്പുറം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന് ആദ്യദിവസം പറയാന്‍ നഷ്ടങ്ങളുടെ കണക്ക് മാത്രം. തിങ്കളാഴ്ച കന്നിയാത്രയില്‍ ലോറിയുമായി ഉരസി സൈഡ് മിറര്‍ പൊട്ടിയ ബസ്, മടക്കയാത്രയില്‍ മലപ്പുറത്ത് വെച്ച്‌ സ്വകാര്യ ബസുമായി ഉരസി ഒരു ഭാഗത്തെ പെയിന്റ് മുഴുവന്‍ ഇളകിപ്പോകുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ അപകടം ആസൂത്രിതമാണെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഡിജിപിയ്ക്ക് കത്തയച്ചിരുന്നു.

ഇതിന് പിന്നാലെയാണ്, മടക്കയാത്രയില്‍ ബസ് വീണ്ടും അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയില്‍ വെച്ച്‌ സ്വകാര്യ ബസുമായി ഉരസുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ 35000 രൂപയുടെ നഷ്‍ടം വരുത്തിയതായാണ് കണക്ക്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെങ്കിലും കെഎസ്‌ആര്‍ടിസിയ്ക്ക് വന്‍ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular