Saturday, May 18, 2024
HomeIndiaഎസ് ക്രോസ് മുതല്‍ ബലേനോ വരെ!, 100 കാറുകള്‍ സമ്മാനം; ജീവനക്കാരെ ഞെട്ടിച്ച്‌ ഐടി കമ്ബനി

എസ് ക്രോസ് മുതല്‍ ബലേനോ വരെ!, 100 കാറുകള്‍ സമ്മാനം; ജീവനക്കാരെ ഞെട്ടിച്ച്‌ ഐടി കമ്ബനി

ചെന്നൈ: അഞ്ച് ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യൂ കാര്‍ സമ്മാനിച്ച്‌ ഞെട്ടിച്ച ഐടി കമ്ബനിയുടെ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു ഐടി സ്ഥാപനവും വളര്‍ച്ചയുടെ സന്തോഷം ജീവനക്കാരുമായി പങ്കുവച്ചരിക്കുകയാണ്. കമ്ബനിയിലെ 100 ജീവനക്കാര്‍ക്ക് മാരുതി സുസൂക്കി കാറുകള്‍ ആണ് സമ്മാനമായി നല്‍കിയത്. ‘ഐഡിയാസ്2ഐടി’ എന്ന കമ്ബനിയാണ് ജീവനക്കാര്‍ക്കായി അപ്രതീക്ഷിത സമ്മാനമൊരുക്കിയത്.

15 കോടിയോളം രൂപയാണ് കമ്ബനി ഇതിനായി ചിലവഴിച്ചത്. കാറുകള്‍ കമ്ബനിയുടെ സ്ഥാപകനും ചെയര്‍മാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേര്‍ന്ന് കൈമാറി. എസ് ക്രോസ് മുതല്‍ ബലേനോ വരെയുള്ള കാറുകളാണു വിവിധ ശ്രേണിയിലുള്ള ജീവനക്കാര്‍ക്കായി നല്‍കിയത്.

 

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കമ്ബനിയുടെ വാര്‍ഷിക വരുമാനത്തില്‍ 56 ശതമാനം വര്‍ധനവുണ്ടായി. ജീവനക്കാരുടെ ഒത്തൊരുമയും പ്രയ്തനവുമാണ് ഇതിന് പിന്നിലെന്ന് ഗായത്രി പറഞ്ഞു. കമ്ബനിക്കൊപ്പം 10 വര്‍ഷത്തോളം സേവനം ചെയ്ത ജീവനക്കാരെയാണ് സമ്മാനത്തിനായി തെരഞ്ഞെടുത്തത്. ഈ കാറുകള്‍ കമ്ബനി അവര്‍ക്ക് നല്‍കുന്നതല്ല മറിച്ച്‌ കഠിനാധ്വാനത്തിലൂടെ അവര്‍ തന്നെ നേടിയെടുത്തതാണ് എന്നാണ് മുരളിയുടെ വാക്കുകള്‍. ഇത് ഒരു തുടക്കം മാത്രമാണെന്നും ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ കമ്ബനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular