Saturday, May 18, 2024
HomeKeralaകാവ്യ മാധവനെ നാളെ ചോദ്യം ചെയ്തേക്കില്ല; തുടര്‍നടപടിയില്‍ നിയമോപദേശം തേടി അന്വേഷണ സംഘം

കാവ്യ മാധവനെ നാളെ ചോദ്യം ചെയ്തേക്കില്ല; തുടര്‍നടപടിയില്‍ നിയമോപദേശം തേടി അന്വേഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടില്‍ വെച്ച്‌ കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

തുടര്‍ നടപടികളുടെ കാര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് കാവ്യക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ തിങ്കളാഴ്ച അസൗകര്യമുണ്ടെന്നും ബുധനാഴ്ച ഹാജരാകാം എന്നും കാവ്യ അറിയിച്ചിരുന്നു. സാക്ഷിയായ സ്ത്രീക്ക് സൗകര്യപ്രദമായ ഇടത്തില്‍ പൊലീസ് എത്തണമെന്നാണ് നിയമം. ആലുവയിലെ ദിലീപിന്‍റെ വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ അറിയിച്ചത്. എന്നാല്‍ ഇത് വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചത്. എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ആലുവയിലെ പോലീസ് ക്ലബ്ബില്‍ യോഗം ചേര്‍ന്ന് കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് നാളെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നത്.

അതേസമയം, ദിലീപിന്റെ സഹോദരന്‍ അനൂപിനേയും സഹോദരി ഭര്‍ത്താവ് സുരാജിനേയും നാളെ ചോദ്യം ചെയ്യും. ഇതിനായി ഇരുവര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular