Saturday, May 18, 2024
HomeIndia108 അടി ഉയരമുള്ള കുറ്റന്‍ ഹനുമാന്‍ പ്രതിമ ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

108 അടി ഉയരമുള്ള കുറ്റന്‍ ഹനുമാന്‍ പ്രതിമ ഇന്ന് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

അഹ്മദാബാദ്: 108 അടി ഉയരമുള്ള കൂറ്റന്‍ ഹനുമാന്‍ പ്രതിമ ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോര്‍ബിയില്‍ അനാച്ഛാദനം ചെയ്യും.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ചടങ്ങില്‍ സംബന്ധിക്കുക​യെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഹനുമാന്‍ജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി സ്ഥാപിക്കുന്ന നാല് പ്രതിമകളില്‍ രണ്ടാമത്തേതാണ് മോര്‍ബിയിലേത്. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോര്‍ബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ആദ്യ പ്രതിമ 2010ല്‍ വടക്ക് ഷിംലയില്‍ സ്ഥാപിച്ചു. രാജസ്ഥാനില്‍നിന്നുള്ള ശില്പികള്‍ രണ്ട് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. തെക്ക് ഭാഗമായ രാമേശ്വരത്ത് മൂന്നാമത്തെ പ്രതിമയുടെ പണി ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 100 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇതിന്റെ തറക്കല്ലിടല്‍ ഈ വര്‍ഷം ഫെബ്രുവരി 23ന് നടന്നു. ഹരീഷ് ചന്ദര്‍ നന്ദ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റാണ് പ്രതിമ സ്ഥാപിക്കുന്നത്.

2008ല്‍ നിഖില്‍ നന്ദയാണ് പദ്ധതി ആരംഭിച്ചത്. ദന്ത സംരക്ഷണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ജെ.എച്ച്‌.എസ് കമ്ബനി ഉടമയായ നന്ദ ഹനുമാന്‍ ഭക്തന്‍ കൂടിയാണ്. പതഞ്ജലി, ഡാബര്‍, ആംവേ തുടങ്ങിയ കമ്ബനികള്‍ക്ക് ടൂത്ത് ബ്രഷ് അടക്കമുള്ള ദന്ത സംരക്ഷണ ഉല്‍പന്നങ്ങള്‍ ജെ.എച്ച്‌.എസ് ആണ് ഉല്‍പാദിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular