Saturday, May 18, 2024
HomeKeralaനടിയെ ആക്രമിച്ച കേസ്: ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും,...

നടിയെ ആക്രമിച്ച കേസ്: ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും, കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും
ഭാര്യ സഹോദരന്‍ സുരാജും.

ഹാജരാകാമെന്ന് കാണിച്ച്‌ ഇരുവരും ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കി. അതേസമയം കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്നാണ് സൂചന.

അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച്
വ്യക്തമാക്കുന്നത്.

നേരത്തെ നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയായിരുന്നു. എന്നിട്ടും ഇവര്‍
ഹാജരായിരുന്നില്ല.

ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇവര്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച്‌ മറുപടി കത്ത് നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular