Friday, May 17, 2024
HomeUSAഇന്ത്യൻ അമേരിക്കൻ രാജാ ചാരിയും സംഘവും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മടങ്ങുന്നു

ഇന്ത്യൻ അമേരിക്കൻ രാജാ ചാരിയും സംഘവും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മടങ്ങുന്നു

ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി രാജാ ചാരിയും സംഘവും ഈ മാസം അവസാനം ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്തിച്ചേരും.
നാസ ബഹിരാകാശയാത്രികരായ രാജാ ചാരി, ടോം മാർഷ്ബേൺ, കെയ്‌ല ബാരൺ, യൂറോപ്യൻ സ്‌പേസ് ഏജൻസിയിൽ(ഇഎസ്‌എ) നിന്നുള്ള മത്തിയാസ് മൗറർ എന്നിവർ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഏകദേശം ആറ് മാസത്തോളം മൈക്രോ ഗ്രാവിറ്റിയിൽ ചെലവഴിച്ച ശേഷമാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നാണ് ഇവർ പുറപ്പെട്ടത്.
ഫ്ലോറിഡ തീരത്താണ് ദൗത്യംവിജയകരമായി പൂർത്തിയാക്കി എത്തിച്ചേരുക.

 ഇന്ത്യൻ വംശജനായ രാജാ ചാരി-ലീ  ബഹിരാകാശത്ത് എന്താണ് ചെയ്തത്?
ബഹിരാകാശ ദൗത്യത്തിനിടെ നടന്ന നൂറുകണക്കിന് പരീക്ഷണങ്ങൾക്കും സാങ്കേതിക പ്രദർശനങ്ങൾക്കും രാജാ ചാരി നൽകിയ സംഭാവന വളരെ വലുതാണ്. അവിടെ വിവിധതരം സസ്യവളരുന്നതുമായി   ചാരി പ്രവർത്തിച്ചു.വിവിധ സസ്യങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങളും അവ വളർത്തുന്നതിനുള്ള നൂതന സംവിധാനങ്ങളും  വരൾച്ചയെ പ്രതിരോധിക്കാനുള്ള പരുത്തി ചെടിയുടെ സാധ്യതകളെക്കുറിച്ചുള്ള പഠനം എന്നിങ്ങനെ ദൗത്യത്തിന്റെ ഭാഗമായി ഉദ്ദേശിച്ച കാര്യങ്ങൾ വിജയകരമായി നടപ്പാക്കി.
ഹാൻഡ്‌ഹെൽഡ് ബയോപ്രിൻററും  മിനിയേച്ചർ സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പും ദൗത്യത്തിന്റെ ഭാഗമായി പരീക്ഷിച്ചതായും മൈക്രോഗ്രാവിറ്റിയിലെ അഗ്നി സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങളെ പിന്തുണയ്ക്കുന്നതിനായി ക്രൂ അംഗങ്ങൾ  പുതിയ ഉപകരണം സ്ഥാപിച്ചതായും ബഹിരാകാശത്ത് ആദ്യത്തെ പുരാവസ്തു പരീക്ഷണങ്ങളിലൊന്ന് നടത്തിയതായും നാസയുടെ പ്രസ്താവനയിൽ പറയുന്നു.

സ്‌പേസ്‌വോക്കിലും സംഘം ഏർപ്പെട്ടു.കൂടാതെ,  സോളാർ അറേ നവീകരണത്തിനായി സ്റ്റേഷൻ തയ്യാറാക്കുകയും പരിഷ്‌ക്കരണ കിറ്റുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു.പോർട്ട്-1 ട്രസ് ഘടനയിൽ തെറ്റായ ആന്റിന വിജയകരമായി മാറ്റിസ്ഥാപിക്കുകയും ചെയ്തു.

ഈ ഗവേഷണം ഭൂമിയിലെ ആളുകൾക്ക് പ്രയോജനം ചെയ്യുന്നതു  കൂടാതെ ഏജൻസിയുടെ ആർട്ടെമിസ് ദൗത്യത്തിനും ചന്ദ്രന്റെയും ചൊവ്വയുടെയും ഭാവി പര്യവേക്ഷണത്തിന് അടിത്തറയിടുന്നതിനും സഹായകമാണെന്ന് നാസ വ്യക്തമാക്കി.
ഏപ്രിൽ 23നായിരിക്കും തിരിച്ചുവരവ്.
ക്രൂ-4 ദൗത്യത്തിൽ ബഹിരാകാശയാത്രികരായ കെജെൽ ലിൻഡ്‌ഗ്രെൻ, മിഷൻ കമാൻഡർ, റോബർട്ട് ഹൈൻസ്, പൈലറ്റ്, മിഷൻ സ്പെഷ്യലിസ്റ്റ് ജെസീക്ക വാട്ട്കിൻസ്,  ശാസ്ത്ര പര്യവേഷണ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് മിഷൻ സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഇഎസ്എ ബഹിരാകാശയാത്രിക സാമന്ത ക്രിസ്റ്റോഫോറെറ്റി എന്നിവരും ഉൾപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular