Friday, May 17, 2024
HomeUSAകോവിഡ് കൈകാര്യം ചെയ്ത രീതിയിൽ ഫ്ലോറിഡക്ക് അഭിനന്ദനം

കോവിഡ് കൈകാര്യം ചെയ്ത രീതിയിൽ ഫ്ലോറിഡക്ക് അഭിനന്ദനം

ന്യൂയോർക്ക്, ന്യൂജേഴ്‌സി, കാലിഫോർണിയ എന്നിങ്ങനെ കർശനമായ ലോക്ക്ഡൗണുകളും നയങ്ങളും ഏർപ്പെടുത്തിയ സംസ്ഥാനങ്ങൾ മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നും, നിയന്ത്രണങ്ങൾ കുറഞ്ഞ ഫ്ലോറിഡ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളിലൊന്നാണെന്നും പുതിയ പഠനത്തിൽ കണ്ടെത്തി.

കമ്മിറ്റി ടു അൺലീഷ് പ്രോസ്‌പെരിറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ മരണനിരക്ക്, സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസത്തിലെ ആഘാതം എന്നിവ അടിസ്ഥാനമാക്കിയുള്ള കോവിഡ് ഫലങ്ങൾ താരതമ്യം ചെയ്താണ് സംസ്ഥാനങ്ങളെ തരംതിരിച്ചത്.
ഏറ്റവും കഠിനമായ പാൻഡെമിക് ലോക്ക്ഡൗണുകളുള്ളതും  സ്‌കൂളുകൾ ഏറ്റവും ഒടുവിൽ തുറന്നതുമായ 10 സംസ്ഥാനങ്ങളുടെ പ്രകടനത്തെയാണ് മോശം എന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.
സമ്പദ്‌വ്യവസ്ഥകളും സ്കൂളുകളും അടച്ചുപൂട്ടുന്നത് ഗവർണർമാരും സംസ്ഥാന ഉദ്യോഗസ്ഥരും കോവിഡ് കാലത്ത് ചെയ്ത ഏറ്റവും വലിയ തെറ്റാണെന്ന് പഠനത്തിന്റെ പിന്നിൽ പ്രവർത്തിച്ച  കമ്മിറ്റി ടു അൺലീഷ് പ്രോസ്പെരിറ്റിയുടെ സഹസ്ഥാപകൻ സ്റ്റീഫൻ മൂർ അഭിപ്രായപ്പെട്ടു.

മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ മഹാമാരിയിൽ കൈക്കൊണ്ട കർശനമായ പ്രതികരണം തുടക്കത്തിൽ പ്രശംസിക്കപ്പെട്ടെങ്കിലും,  പഠനമനുസരിച്ച് 49-ാം റാങ്ക് മാത്രമേ സംസ്ഥാനത്തിന് നേടാനായിട്ടുള്ളു.
ന്യൂജേഴ്‌സിയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനമെന്ന് പഠനം കണ്ടെത്തി. കാലിഫോർണിയ, ഇല്ലിനോയി, വാഷിംഗ്ടൺ ഡിസി എന്നിവയാണ് എഫ് ഗ്രേഡ് ലഭിച്ച മറ്റ് സംസ്ഥാനങ്ങൾ.
യൂട്ടാ, നെബ്രാസ്ക, വെർമോണ്ട്, ഫ്ലോറിഡ എന്നിങ്ങനെ റിപ്പബ്ലിക്കൻമാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ പട്ടികയിൽ ഒന്നാമതെത്തി.

ബിസിനസ്സുകൾ, പള്ളികൾ, സ്കൂളുകൾ, റെസ്റ്റോറന്റുകൾ എന്നിവ ദീർഘകാലത്തേക്ക് പൂട്ടിയ സംസ്ഥാനങ്ങളിൽ മരണനിരക്ക് കൂടുതലാണെന്നും പഠനത്തിൽ തെളിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ഗവർണർ റോൺ ഡിസാന്റിന്റെ സംസ്ഥാനം മരണനിരക്കിൽ 28-ാം സ്ഥാനത്താണ്, പഠനം കണ്ടെത്തി. കനത്ത ലോക്ക്ഡൗൺ ഏർപ്പെടുത്തിയ  കാലിഫോർണിയ മരണങ്ങളുടെ കാര്യത്തിൽ 27-ാം സ്ഥാനത്താണ്.

സ്‌കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെയോ മുതിർന്നവരുടെയോ മരണങ്ങളുടെ എണ്ണത്തെ ബാധിക്കില്ലെന്നാണ് പഠനം പറയുന്നത്.
സമ്പദ്‌വ്യവസ്ഥയെ ബാധിച്ച സംസ്ഥാന നയങ്ങൾ തൊഴിലില്ലായ്മ നിരക്കും വർദ്ധിപ്പിച്ചെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. ഉയർന്ന സംസ്ഥാന തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷമായി തുടരുകയാണ്.  കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കോവിഡിന്റെ ആദ്യ മാസങ്ങളിൽ നഷ്ടപ്പെട്ട ജോലികൾ ഇപ്പോഴും പൂർണ്ണമായി വീണ്ടെടുത്തിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular