Saturday, May 18, 2024
HomeKeralaശ്രീനിവാസിനെ കൊല്ലാന്‍ പ്രതികള്‍ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരില്‍; ആലപ്പുഴയിലെ സിം കാര്‍ഡ് ആസൂത്രണം...

ശ്രീനിവാസിനെ കൊല്ലാന്‍ പ്രതികള്‍ എത്തിയ ബൈക്ക് ഒരു സ്ത്രീയുടെ പേരില്‍; ആലപ്പുഴയിലെ സിം കാര്‍ഡ് ആസൂത്രണം ബൈക്കിന്റെ രൂപത്തില്‍ പാലക്കാടും ആവര്‍ത്തിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്

പാലക്കാട്: ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ നടത്തിയ ആസൂത്രണം അതേ രൂപത്തില്‍ പാലക്കാട് കൊലപാതകത്തിലും തെളിയുന്നു.

മേലാമുറിയില്‍ ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്താന്‍ അക്രമികളെത്തിയ ബൈക്കുകളില്‍ ഒന്നിന്റെ ഉടമ ഒരു സ്ത്രീയാണ്. വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയതാണെന്നാണ് ഇവര്‍ പറയുന്നത്. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ ആദ്യഘട്ട അന്വേഷണം.

ബൈക്കിന്റെ നമ്ബര്‍ ഉപയോഗിച്ചാണ് ഉടമയെ തിരിച്ചറിഞ്ഞത്. മൂന്ന് ബൈക്കുകളിലായി ആറ് പേര്‍ എത്തിയാണ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കുകളുടെ പിന്നില്‍ ഇരുന്ന മൂന്ന് പേര്‍ ഇറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ കൃത്യം നടത്തി മടങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നവര്‍ വണ്ടികള്‍ സ്റ്റാര്‍ട്ടാക്കി റോഡില്‍ കാത്തിരുന്നു. ആളുകള്‍ ഓടിയെത്തുന്നതിന് മുന്‍പ് കൃത്യം നടത്തി മൂന്നു പേരും കടയ്‌ക്ക് പുറത്തെത്തിയതോടെ ഇവരെയും കൊണ്ട് വണ്ടിയെടുത്ത് മേലാമുറി
ഭാഗത്തേക്ക് പോകുകയും ചെയ്തു.

കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്ന സൂചനയാണ് ഇത് തെളിയിക്കുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ ഈടായി വാങ്ങി സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്ന സംഘങ്ങള്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്‌ക്കുമുള്ള സ്വാധീനം കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ആലപ്പുഴയില്‍ രണ്‍ജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയ അക്രമികള്‍ ഉപയോഗിച്ചത് പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ പേരിലെടുത്ത സിം കാര്‍ഡ് ആയിരുന്നു. പുന്നപ്ര സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ വീട്ടിലെത്തിയപ്പോഴാണ് ഇതേക്കുറിച്ച്‌ വീട്ടമ്മ അറിയുന്നത്. പഞ്ചായത്ത് അംഗമായ സുല്‍ഫിക്കറിന്റെ കൈയ്യില്‍ പുതിയ സിം കാര്‍ഡ് എടുക്കാന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ ഇയാളുടെയും പ്രദേശത്തെ മൊബൈല്‍ കടക്കാരനായ ബാദുഷയുടെയും അറിവോടെ തീവ്രവാദികളുടെ കൈയ്യില്‍ എത്തുകയായിരുന്നു.

സമാനമായ സ്വഭാവമാണ് പാലക്കാട് കൊലപാതകത്തിലും വ്യക്തമാകുന്നത്. വായ്പയെടുക്കാന്‍ ഈട് നല്‍കിയ ബൈക്ക് എങ്ങനെ തീവ്രവാദികളുടെ കൈയ്യിലെത്തിയെന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്തരത്തില്‍ പണം നല്‍കുന്നവരും സാമൂഹ്യവിരുദ്ധ ശക്തികളുമായുളള ബന്ധം ഉള്‍പ്പെടെ പോലീസ് പരിശോധിക്കുമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular