Sunday, May 19, 2024
HomeKeralaഹൃദിനും ആഷ്മിനും ആയിരങ്ങളുടെ യാത്രാമൊഴി

ഹൃദിനും ആഷ്മിനും ആയിരങ്ങളുടെ യാത്രാമൊഴി

നാദാപുരം: ഈസ്റ്റര്‍ ദിനത്തിലെ ആയിരങ്ങളുടെ പ്രാര്‍ഥനയോടെ ഹൃദിന്റെയും ആഷ്മിനിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

വിലങ്ങാട് സെന്‍റ് ഫൊറോന ദേവാലയത്തില്‍ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്.

ഇരുവരുടെയും സംസ്കാരച്ചടങ്ങിന് താമരശ്ശേരി രൂപത ബിഷപ് നേതൃത്വം നല്‍കി. ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ നിറമിഴികളോടെ അന്ത്യകര്‍മത്തിന് സാക്ഷികളായി. ശനിയാഴ്ച രാവിലെയാണ് സഹോദരിമാരുടെ മക്കളായ ഹൃദിനും ആഷ്മിനും വീടിനടുത്ത് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ബംഗളൂരുവില്‍നിന്ന് വിലങ്ങാട്ടെ മാതൃസഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു ഹൃദിനും കുടുംബവും.

ഹൃദിന്റെ മാതൃ സഹോദരിയുടെ മകളായ ആഷ്മിന്‍ വിലങ്ങാട് ഹൈസ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഹൃദിന്റെ സഹോദരി ഹൃദ്യയും ഒഴുക്കില്‍പെട്ടിരുന്നെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മൃതദേഹങ്ങള്‍ക്കരികെ വിങ്ങിപ്പൊട്ടിയ ബന്ധുക്കളെ സമാധാനിപ്പിക്കാന്‍ നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്രോളി, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മരാജു, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍ എം.പി, ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. കെ. പ്രവീണ്‍കുമാര്‍, ഡി.സി.സി വൈസ് പ്രസിഡന്റ്‌ പി.കെ. ഹബീബ്, സി.വി. കുഞ്ഞികൃഷ്ണന്‍, ഡി.സി.സി സെക്രട്ടറിമാരായ മോഹനന്‍ പാറക്കടവ്, പ്രമോദ് കക്കട്ടില്‍, എം.ടി. ഹരിദാസന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എം.എ. വാണിമേല്‍, ഒ. മുജീബ് റഹ്‌മാന്‍, വി.വി. കുഞ്ഞാലി മാസ്റ്റര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular