Saturday, May 18, 2024
HomeKeralaകെഎസ്‌ഇബിയിലെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ഹൈക്കോടതി; സമരവുമായി ബന്ധപ്പെട്ട് ബോര്‍ഡിന് യുക്തമായ...

കെഎസ്‌ഇബിയിലെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ഹൈക്കോടതി; സമരവുമായി ബന്ധപ്പെട്ട് ബോര്‍ഡിന് യുക്തമായ നടപടികള്‍ സ്വീകരിക്കാം

കൊച്ചി: കെഎസ്‌ഇബിയിലെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് കേരളാ ഹൈക്കോടതി.

സമരവുമായി ബന്ധപ്പെട്ട് ബോര്‍ഡിന് യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

കെഎസ്‌ഇബി ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. വയനാട് സ്വദേശിയായ അരുണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്.

ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തില്‍ കെഎസ്‌ഇബി ജീവനക്കാരുടെ സമരത്തില്‍ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഇടത് അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കണമെന്നുമായിരുന്നു ഹ‍ര്‍ജിക്കാരന്റെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular