Saturday, May 4, 2024
HomeKeralaഅടുത്ത മാസം 18ന് വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്ന് ഷിജിന്‍

അടുത്ത മാസം 18ന് വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്ന് ഷിജിന്‍

അടുത്ത മാസം 18ന് ജോയ്സ്നയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്ന് ഷിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ചാകും വിവാഹം രജിസ്റ്റര്‍ ചെയ്യുക.’ജോയ്സ്ന സ്വന്തം ഇഷ്ടപ്രകാരമാണ് എന്നോടൊപ്പം ഇറങ്ങിവന്നത്.

ജോയ്സ്നയുടെ മതവിശ്വാസത്തിനനുസരിച്ച്‌ തന്നെ ജീവിക്കും. ഞാന്‍ എന്റെ ബോധ്യത്തിനും’- ഷിജിന്‍ പറഞ്ഞു.

ജോയ്സ്ന രാജ്യം വിട്ട് പോകുമോ എന്ന ഭയപ്പെടുന്നതായി മാതാപിതാക്കള്‍ കോടതിയില്‍ പറഞ്ഞിരുന്നു.ഇതിനോടും ജോയ്സ്ന പ്രതികരിച്ചു. ‘നിലവില്‍ വിദേശത്തേക്ക് പോകാനുള്ള പദ്ധതിയൊന്നുമില്ല. ഈ സാഹചര്യത്തില്‍ വീട്ടുകാരോട് സംസാരിച്ചാല്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല, അതുകൊണ്ട് മറ്റൊരു ദിവസം വീട്ടുകാരോട് പോയി സംസാരിക്കും’- ജോയ്സ്ന പറഞ്ഞു.

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്സ്നയും ഷിജിനും മാധ്യമങ്ങളെ കണ്ടത്.

ജോയ്സ്നയെ ഹൈക്കോടതി ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular