Sunday, May 19, 2024
HomeIndiaഎല്ലാ അവകാശികളുടെയും സമ്മതത്തോടെയേ കൂട്ടുകുടുംബ സ്വത്ത് വിഭജിക്കാവൂ; സുപ്രീം കോടതി

എല്ലാ അവകാശികളുടെയും സമ്മതത്തോടെയേ കൂട്ടുകുടുംബ സ്വത്ത് വിഭജിക്കാവൂ; സുപ്രീം കോടതി

ന്യൂഡെല്‍ഹി: എല്ലാ അവകാശികളുടെയും സമ്മതത്തോടെ മാത്രമേ കൂട്ടുകുടുംബ സ്വത്ത് വിഭജിക്കാവൂവെന്ന് സുപ്രീം കോടതി.

സമ്മതം നേടിയിട്ടില്ലാത്ത അവകാശിയുടെ നിര്‍ദേശപ്രകാരം അത് റദ്ദാക്കാമെന്ന് ജസ്റ്റിസ് എസ് എ നസീര്‍, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമാനുസൃതം, വസ്തുവിന്റെ ആനുകൂല്യം, എല്ലാ കുടുംബാംഗങ്ങളുടെയും സമ്മതത്തോടെ എന്നീ മൂന്ന് വ്യവസ്ഥകളില്‍ മാത്രമേ കര്‍ത്താ (ഹിന്ദു കൂട്ടുകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷ അംഗം) / കൂട്ടുകുടുംബ സ്വത്തിന്റെ മാനജര്‍ക്ക് സംയുക്ത കുടുംബ സ്വത്ത് വിതരണം ചെയ്യാന്‍ കഴിയൂ എന്നത് വ്യക്തമായ നിയമമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എല്ലാ പങ്കാളികളുടെയും സമ്മതത്തോടെ വിതരണം ചെയ്തിട്ടില്ലെങ്കില്‍, സമ്മതം നേടാത്ത പങ്കാളികളുടെ അഭ്യര്‍ത്ഥനപ്രകാരം ഇത് റദ്ദാക്കാമെന്നത് സ്ഥാപിത നിയമമാണെന്നും ബെഞ്ച് പറഞ്ഞു. സ്വത്തിന്റെ മൂന്നിലൊന്ന് വിതരണത്തിനും സ്വതന്ത്രമായി കൈവശം വയ്ക്കുന്നതിനുമായി ഒരു വ്യക്തി പിതാവിനും അദ്ദേഹം വളര്‍ത്തിയ വ്യക്തിക്കുമെതിരെ ഫയല്‍ ചെയ്ത കേസ് കര്‍ണാടക ഹൈകോടതി റദ്ദാക്കിയ ഉത്തരവിനെതിരെ നല്‍കിയ അപീലിലാണ് സുപ്രീം കോടതി ഈ പരാമര്‍ശം നടത്തിയത്.

പിതാവ് തനിക്ക് അനുകൂലമായി സ്‌നേഹത്തോടെയും വാത്സല്യത്തോടെയും തയ്യാറാക്കിയ ‘ഇഷ്ടദാനം’ ആണ് ഇതെന്ന് ഈ കേസില്‍ കുറ്റാരോപിതന്‍ സമ്മതിച്ചതായി സുപ്രീം കോടതി പറഞ്ഞു. ഒരു ഹിന്ദു അവിഭാജ്യ കുടുംബത്തിലെ ഒരു ഹിന്ദു പിതാവിനോ മറ്റേതെങ്കിലും മാനജിംഗ് അംഗത്തിനോ പൂര്‍വിക സ്വത്ത് ഒരു ‘പവിത്രമായ ഉദ്ദേശ്യത്തിനായി’ മാത്രമേ ദാനം ചെയ്യാന്‍ അധികാരമുള്ളൂവെന്നും ‘പവിത്രമായ ഉദ്ദേശ്യം’ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ജീവകാരുണ്യത്തിനും അല്ലെങ്കില്‍ മതപരമായ ഉദ്ദേശ്യങ്ങള്‍ക്കുമുള്ള ഒരു സമ്മാനമാണെന്നും കോടതി വ്യക്തമാക്കി.

സ്‌നേഹവും വാത്സല്യവും മൂലം നല്‍കിയ പൂര്‍വിക സ്വത്ത് ‘പവിത്രമായ ഉദ്ദേശ്യം’ എന്ന പദത്തിന് കീഴില്‍ വരുന്നതല്ലെന്നും ഈ കേസിലെ ഇഷ്ടദാനം ഏതെങ്കിലും ജീവകാരുണ്യത്തിനോ മതപരമായ ആവശ്യങ്ങള്‍ക്കോ ​​വേണ്ടിയുള്ളതല്ലെന്നും കോടതി പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular