Saturday, May 18, 2024
HomeKeralaമൂന്നാഴ്ചയോളം യുവാവി‍​െന്‍റ മൂക്കില്‍ കഴിഞ്ഞ കുളയട്ടയെ പുറത്തെടുത്തു

മൂന്നാഴ്ചയോളം യുവാവി‍​െന്‍റ മൂക്കില്‍ കഴിഞ്ഞ കുളയട്ടയെ പുറത്തെടുത്തു

ക​ട്ട​പ്പ​ന: മൂ​ന്നാ​ഴ്ച​യോ​ളം യു​വാ​വി‍െന്‍റ മൂ​ക്കി​നു​ള്ളി​ല്‍ ക​ഴി​ഞ്ഞ നാ​ല്​ സെ​ന്‍റി​മീ​റ്റ​ര്‍ വ​ലു​പ്പ​മു​ള്ള കു​ള​യ​ട്ട​യെ പ​റ​ത്തെ​ടു​ത്തു.

ക​ട്ട​പ്പ​ന വാ​ലു​മ്മേ​ല്‍ ഡി​ബി‍െന്‍റ (39) മൂ​ക്കി​ല്‍​നി​ന്നാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്. ആ​ഴ്ച്ക​ള്‍​ക്ക് മു​മ്ബു​ണ്ടാ​യ തു​മ്മ​ലി​ല്‍​നി​ന്നാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ടെ തു​ട​ക്കം. തു​ട​ര്‍​ച്ച​യാ​യ തു​മ്മ​ല്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മാ​ണെ​ന്ന ധാ​ര​ണ​യി​ല്‍ കാ​ര്യ​മാ​ക്കാ​തെ​യി​രു​ന്ന ഡി​ബി‍െന്‍റ മൂ​ക്കി​ല്‍​നി​ന്ന് പി​ന്നീ​ട്​ ര​ക്തം​വ​രാ​ന്‍ തു​ട​ങ്ങി. ഉ​ട​ന്‍ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

എ​ന്‍​ഡോ​സ്കോ​പ്പി​യ​ട​ക്കം ചെ​യ്തു​നോ​ക്കി​യെ​ങ്കി​ലും കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. മൂ​ക്കി​ലൊ​ഴി​ക്കാ​നു​ള്ള തു​ള്ളി​മ​രു​ന്നു​മാ​യി ഡി​ബി​ന്‍ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ള്‍ മാ​റി​യി​ല്ല. പി​ന്നീ​ട് ആ​യു​ര്‍​വേ​ദ​വും പ​രീ​ക്ഷി​ച്ചെ​ങ്കി​ലും മൂ​ക്കി​നു​ള്ളി​ല്‍ നി​ന്ന്​ ര​ക്തം വ​ര​വു​തു​ട​ര്‍​ന്നു. ആ​ഴ്ചക​ള്‍ നീ​ണ്ടി​ട്ടും ചി​കി​ത്സ​ക്ക്​ ഫ​ല​മി​ല്ലാ​തെ വ​ന്ന​തോ​ടെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പ​ള്ളി​ക്ക​വ​ല​യി​ലു​ള്ള ഇ.​എ​ന്‍.​ടി വി​ദ​ഗ്ധ ഡോ.

​ശ്രീ​ജ​മോ​ളെ സ​മീ​പി​ച്ചു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ക്കി​നു​ള്ളി​ല്‍ ര​ക്തം കു​ടി​ച്ചി​രു​ന്ന കു​ള​യ​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ അ​ട്ട​യെ പു​റ​ത്തെ​ടു​ത്തു. ഏ​ല​ത്തോ​ട്ട​ത്തി​ന് ന​ടു​വി​ലു​ള്ള അ​രു​വി​യി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച്‌ മു​ഖം ക​ഴു​കി​യ​പ്പോ​ഴാ​കാം അ​ട്ട മൂ​ക്കി​നു​ള്ളി​ല്‍ ക​യ​റി​യ​തെ​ന്ന്​ സം​ശ​യി​ക്കു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular