Sunday, May 19, 2024
HomeIndiaകെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ കര്‍ണാടകയില്‍ വെടിവെപ്പ്, അജ്ഞാതര്‍ രണ്ടുതവണ നിറയൊഴിച്ചു, 27കാരന് പരിക്കേറ്റു

കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ കര്‍ണാടകയില്‍ വെടിവെപ്പ്, അജ്ഞാതര്‍ രണ്ടുതവണ നിറയൊഴിച്ചു, 27കാരന് പരിക്കേറ്റു

ബെംഗളുരു: കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ കര്‍ണാടകയില്‍ വെടിവെപ്പ്. അജ്ഞാതര്‍ രണ്ടുതവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 27കാരന് പരിക്കേറ്റു.

കര്‍ണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഹവേരി ജില്ലയിലെ ഷിഗ്ഗോവിലാണ് തിയേറ്റര്‍. പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.

സുഹൃത്തുക്കളോടൊപ്പം സിനിമ കാണാന്‍ തിയേറ്ററിലെത്തിയ മുഗളി ഗ്രാമത്തിലെ വസന്തകുമാര്‍ ശിവപൂര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. മുന്‍ സീറ്റില്‍ കാലുകള്‍ വെച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

അജ്ഞാതന്‍ യുവാവിനോട് വഴക്കുണ്ടാക്കുകയും അയാള്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം പിസ്റ്റളുമായി മടങ്ങിയെത്തിയ അയാള്‍ വസന്തകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ മറ്റ് ശത്രുതകളില്ലെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച കൃഷിയിടങ്ങളില്‍ ജോലി ചെയ്ത ശേഷം, നടന്‍ യഷിന്റെ കടുത്ത ആരാധകനായ വസന്ത് കുമാര്‍ തന്റെ സുഹൃത്തുക്കളോടൊപ്പം രാത്രി ഷോയ്ക്ക് എത്തിയതായിരുന്നു. വെടിവെച്ചയാള്‍ ഒളിവിലാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular