Sunday, May 19, 2024
HomeIndiaഷാരൂഖ് ഖാനും അജയ് ദേവ്ഗണും അക്ഷയ്‌ കുമാറും ഒന്നിച്ചെത്തി; വിമര്‍ശനവുമായി ആരാധകര്‍, മാപ്പ് ചോദിച്ച്‌ താരം

ഷാരൂഖ് ഖാനും അജയ് ദേവ്ഗണും അക്ഷയ്‌ കുമാറും ഒന്നിച്ചെത്തി; വിമര്‍ശനവുമായി ആരാധകര്‍, മാപ്പ് ചോദിച്ച്‌ താരം

ആരാധകരോട് ക്ഷമ ചോദിച്ച്‌ ബോളിവുഡ് താരം അക്ഷയ് കുമാര്‍. പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിച്ചതിന് താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിനുപിന്നാലെയാണ് മാപ്പ് ചോദിച്ച്‌ നടന്‍ രംഗത്തുവന്നത്.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പരസ്യക്കമ്ബനിയുമായുള്ള കരാര്‍ പിന്‍വലിക്കുന്നുവെന്നും അക്ഷയ് കുമാര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘എന്റെ എല്ലാ ആരാധകരോടും പ്രേക്ഷകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം ഏറെ വിഷമിപ്പിച്ചു. പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തെ ഞാനൊരിക്കലും പിന്തുണയ്‌ക്കില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം പ്രേക്ഷകര്‍ നേരിട്ട ബുദ്ധിമുട്ട് മനസിലാക്കുന്നു. ഇനി മുതല്‍ പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും’- അക്ഷയ് കുമാര്‍ പറഞ്ഞു.

അതേസമയം താനുമായുള്ള കരാര്‍ കഴിയും വരെ പരസ്യം സംപ്രേക്ഷണം ചെയ്യപ്പെടുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. താരം അഭിനയിച്ച വിമല്‍ പാന്‍ മസാലയുടെ പരസ്യം പുറത്തുവന്നതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഷാരൂഖ് ഖാനും അജയ് ദേവ്ഗണും പാന്‍ മസാല ചവച്ചുകൊണ്ട് കാറില്‍ സഞ്ചരിയ്ക്കുകയാണ്. അവ‌ര്‍ ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുമ്ബോള്‍ അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതാണ് പരസ്യം. പുകയില ഉല്പന്നങ്ങളും വിമല്‍ വില്‍ക്കുന്നുണ്ട്.

പുകയില ഉല്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന നിലപാട് പണ്ടേ സ്വീകരിച്ച വ്യക്തിയാണ് അക്ഷയ് കുമാര്‍. പുകയില ഉല്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ താരം ഇപ്പോള്‍ വിമല്‍ പരസ്യത്തില്‍ അഭിനയിക്കുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നത്. അക്ഷയ് കുമാര്‍ ഇത് ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular