Friday, May 17, 2024
HomeUSAഅഭയാര്‍ത്ഥികളെ നേരെ റുവാന്‍ഡയിലേക്ക് കയറ്റി അയയ്ക്കാനുള്ള നീക്കത്തിനെതിരെ ആക്ഷേപം വ്യാപകം; നാസി നയമെന്ന് പറഞ്ഞു ജീവനക്കാര്‍...

അഭയാര്‍ത്ഥികളെ നേരെ റുവാന്‍ഡയിലേക്ക് കയറ്റി അയയ്ക്കാനുള്ള നീക്കത്തിനെതിരെ ആക്ഷേപം വ്യാപകം; നാസി നയമെന്ന് പറഞ്ഞു ജീവനക്കാര്‍ സമരത്തിന്; ബ്രിട്ടനില്‍ പ്രീതി പട്ടേലിന്റെ ജനപ്രിയ നീക്കം പരാജയപ്പെടുമോ?

ലണ്ടന്‍: ബുദ്ധിജീവികളും മറ്റു പ്രമുഖരുമൊക്കെ പലപ്പോഴും ചിന്തിക്കുന്നതും പറയുന്നതും പൊതുജനങ്ങള്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങളായിരിക്കും.

ജനങ്ങള്‍ അവര്‍ക്ക് നല്ലതെന്ന് തോന്നുന്നതൊന്നും ഒരുപക്ഷെ ഇക്കൂട്ടര്‍ക്ക് നല്ലതായി തോന്നുകില്ല. അപകടകരമെന്ന് ജനങ്ങള്‍ ചിന്തിക്കുന്നതായിരിക്കും വിശിഷ്ടബുദ്ധിയുള്ളവര്‍ക്ക് നല്ലതായി തോന്നുക. ഇത് ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ മാത്രം കാര്യമല്ല, ലോകത്തെവിടെയും ഇതാണ് നടക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബ്രിട്ടനിലേത്.

ബ്രിട്ടന് ഏറ്റവുമധികം തലവേദനയുണ്ടാക്കുന്ന ഒന്നാണ് അനധികൃത കുടിയേറ്റം. മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍നിന്നും ആഫ്രിക്കന്‍രാജ്യങ്ങളില്‍ നിന്നും അഫ്ഗാന്‍, സിറിയ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമൊക്കെ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ തീരാത്ത ദുരിതങ്ങളാണ് ബ്രിട്ടന് സമ്മാനിക്കുന്നത്. സാമ്ബത്തിക ഭാരം മാത്രമല്ല, പലപ്പോഴും ബ്രിട്ടീഷുകാരുടെ സമാധാന ജീവിതത്തിനു നേരെ പോലും ഇക്കൂട്ടര്‍ ഭീഷണി ഉയര്‍ത്താറുണ്ട്. ഇത് തടയുന്നതിനായിരുന്നു ഹോം സെക്രട്ടറി പുതിയൊരു പദ്ധതിയുമായി എത്തിയത്.

അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് കയറ്റി വിടുന്നതാണ് പദ്ധതി. ഇവര്‍ക്ക് റുവാന്‍ഡന്‍ പൗരത്വത്തിന് അപേക്ഷിക്കുവാനും, അത് ലഭിച്ചാല്‍ അവിടെ താമസമാക്കുവാനും കഴിയും. ഇതു സംബന്ധിച്ച ഒരു കരാര്‍ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ചെയ്യാവുന്നതില്‍ ഏറ്റവും ഉത്തമമായ, മനുഷ്യ്വത്വ പരമായ നിലപാടാണ് അനധികൃത അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പൊതുവെ ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഇതിന് സമ്മതി ലഭിക്കുകയും ചെയ്തു.

എന്നാല്‍, വിശിഷ്ടബുദ്ധിക്കാരായ പലരും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത പ്രവര്‍ത്തി എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ഹോം ഓഫീസിലെ ജീവനക്കാര്‍ തന്നെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നു. തികച്ചും നൈതികതക്കെതിരായ ഒരു നയമാണിതെന്നും ഇതുമായി സഹകരിക്കില്ലെന്നുമാണ് ചില ജീവനക്കാര്‍ വ്യക്തമാക്കിയത്. ഇന്റേണല്‍ ഓണ്‍ലൈന്‍ നോട്ടീസ് ബോര്‍ഡിലാണ് ഈ നയത്തിനെതിരായ പ്രതിഷേധങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

പുതിയ പദ്ധതി അനുസരിച്ച്‌, അനധികൃതമായി ചാനല്‍ വഴി ചെറുബോട്ടുകളില്‍ എത്തുന്നവരെ റുവാന്‍ഡയിലേക്ക് അയയ്ക്കും. അവര്‍ക്ക് റുവാന്‍ഡന്‍ പൗരത്വത്തിന് അപേക്ഷിക്കാം. അത് ലഭിച്ചില്ലെങ്കില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു വിടും. ബ്രിട്ടന്റെ തലവേദന മാറ്റാനും അതേസമയം അനധികൃതമായി എത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കതെയുമുള്ള ഈ നയത്തിനെതിരെയാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പോലും രംഗത്ത് എത്തിയിരിക്കുന്നത്.

സര്‍ക്കാരിന്റെ പുതിയ പദ്ധതി തികച്ചും അധാര്‍മ്മികമാണെന്നും സ്വന്തംനീതിബോധം അനുവദിക്കാത്തതിനാല്‍, ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാതെ മാറിനില്‍ക്കാന്‍ കഴിയുമോ എന്നാണ് ഒരാള്‍ ഹോം ഓഫീസ് പെര്‍മനന്റ് സെക്രട്ടറി മാത്യു റൈക്രോഫ്റ്റുമായുള്ള ഓണ്‍ലൈന്‍ മീറ്റിംഗില്‍ ചോദിച്ചത്. ഞാന്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമായിരുന്നു എന്ന വാക്കുകള്‍ ഏറ്റവുമധികം കേട്ടത് ന്യുറെംബര്‍ഗ് വിചാരണയിലായിരുന്നു എന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിന്റെ പുതിയ നയത്തെ ഹിറ്റലറുടെ നാസി നയങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ഓര്‍മ്മപ്പെടുത്തല്‍.

എന്നാല്‍, ഈ പദ്ധതിയെ അനുകൂലിക്കുന്നവരും ആഭ്യന്തര മന്ത്രാലയത്തില്‍ കുറവല്ല. അഭയാര്‍ത്ഥി പ്രശ്നം പരിഹരിക്കുവാനുള്ള ഏറ്റവും മികച്ച നടപടി എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലമാണിതെന്നായിരുന്നു മറ്റു ചിലര്‍ പ്രതികരിച്ചത്. അതേസമയം, ഇംഗ്ലീഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം ബ്രിട്ടന്റെ സമ്ബദ്ഘടനയേയും ക്രമസമാധാനത്തെയും ബാധിക്കുന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്..

ഉദ്യോഗസ്ഥരും ബുദ്ധിജീവികളും എതിര്‍ക്കുമ്ബോഴും, ബ്രിട്ടീഷ് ജനത ഈ നീക്കത്തെ അനുകൂലിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്തവരില്‍ പോലും വലിയൊരു വിഭാഗം ഇതിനെ അനുകൂലിക്കുന്നു. ബ്രിട്ടന്റെയും ബ്രിട്ടീഷ് പൗരന്മാരുടെയും താത്പര്യം കാത്തുരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്നാണ് വലിയൊരു വിഭാഗം ജനങ്ങള്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular