Sunday, May 19, 2024
HomeIndiaകശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റു

കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റു.

ബാരാമുള്ളയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചത്.

സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ ഏറ്റുമുട്ടലായി മാറിയതെന്നും സൈന്യം പിന്നീട് തിരിച്ചടിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബരാമുള്ളയിലെ മാല്‍വ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പരിക്കുകള്‍ ഗുരുതരമല്ലെന്നും കൂടുതല്‍ വിശദാംശങ്ങല്‍ പിന്നീട് നല്‍കുമെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സുരക്ഷാ സേനയും സംയുക്തമായി പ്രദേശം വളഞ്ഞ് തെരച്ചില്‍ ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular