Monday, May 6, 2024
HomeIndiaകെ.ജി.എഫ് ചാപ്റ്റര്‍ ടു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയറ്ററിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന് വെടിയേറ്റു

കെ.ജി.എഫ് ചാപ്റ്റര്‍ ടു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയറ്ററിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന് വെടിയേറ്റു

ബംഗളൂരു: കെ.ജി.എഫ് ചാപ്റ്റര്‍ ടു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയറ്ററിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന് വെടിയേറ്റു.

കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിവെപ്പുണ്ടായത്.

വെടിയേറ്റ ഹാവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ (27) സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസന്ത്കുമാറിന്‍റെ വയറ്റിലാണ് വെടിയേറ്റതെന്നും അപകടനില തരണം ചെയ്തതായും സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചതായും ഹാവേരി എസ്.പി. ഹനുമന്തരായ അറിയിച്ചു.

ഹാവേരിയിലെ തിയറ്ററില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വസന്തകുമാര്‍ സിനിമ കാണുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. മുന്നിലെ സീറ്റിലേക്ക് വസന്തകുമാര്‍ കാല്‍ കയറ്റിവെച്ചതിനെ മുന്നിലിരുന്നയാള്‍ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കത്തിനൊടുവില്‍ മുന്നിലെ സീറ്റിലിരുന്നയാള്‍ പുറത്തേക്ക് പോയി കൈത്തോക്കുമായി തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് വസന്തകുമാറിനുനേരെ മൂന്നു തവണ വെടിയുതിര്‍ത്തു.

ഇതില്‍ രണ്ടു തവണയാണ് വസന്ത്കുമാറിന് വെടിയേറ്റത്. വെടിയൊച്ച കേട്ടതോടെ തിയറ്ററിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തിനിടയില്‍ വെടിയുതിര്‍ത്ത പ്രതിയും രക്ഷപ്പെട്ടു. പൊലീസെത്തിയാണ് വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്‍റെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലര്‍ സിനിമയായ കെ.ജി.എഫിന്‍റെ രണ്ടാം ഭാഗമായ ചാപ്റ്റര്‍ ടു ഏപ്രില്‍ 14നാണ് തിയറ്ററുകളിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular