Sunday, May 19, 2024
HomeKeralaനിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ കയറി അപകടം, അമ്മയും മകളും മരിച്ചു

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ കയറി അപകടം, അമ്മയും മകളും മരിച്ചു

പേരാമ്ബ്ര: വാല്യക്കോട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ കയറിയുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു.

പേരാമ്ബ്ര വാല്യക്കോട് സ്വദേശി കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51), മകള്‍ അഞ്ജലി (24)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേരാമ്ബ്രയില്‍ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. മൂവരെയും നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സുരേഷ് മേപ്പയൂര്‍ ഹെയര്‍സെക്കണ്ടറി സ്കൂള്‍ റിട്ട അദ്ധ്യാപകനാണ്. മൃതദേഹങ്ങള്‍ പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular