Sunday, May 19, 2024
HomeKeralaകെഎസ്‌ആര്‍ടിസി ശമ്ബള പ്രതിസന്ധി: തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും

കെഎസ്‌ആര്‍ടിസി ശമ്ബള പ്രതിസന്ധി: തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും.

മാനേജ്‌മെമെന്റ് തല ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂണിയനും, ഉച്ചക്ക് ഐഎന്റ്റിയുസി യൂണിയനും വൈകുന്നേരം ബിഎംഎസ് യൂണിയനുമായുമായാണ് ചര്‍ച്ച.

മൂന്ന് യൂണിയനുകളെയും ഒരുമിച്ച്‌ കാണുന്നതിന് വിപരീതമായി ഇതാദ്യമായിട്ടാണ് വ്യത്യസ്ത സമയങ്ങളില്‍ ചര്‍ച്ചക്ക് വിളിക്കുന്നത്. ഇതിന് പിന്നില്‍ മറ്റെന്തോ ലക്ഷ്യമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ അഭിപ്രായം. എല്ലാ കാലത്തും കെഎസ്‌ആര്‍ടിസിക്ക് ശമ്ബളം നല്‍കാനായി പണം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അടുത്ത മാസം 6 മുതല്‍ അനിശ്ചിത കാല പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular