Sunday, May 19, 2024
HomeIndiaഗവര്‍ണറുടെ അധികാരം എടുത്തുകളയാനുള്ള ബില്ലുമായി തമിഴ്നാട് സര്‍ക്കാര്‍

ഗവര്‍ണറുടെ അധികാരം എടുത്തുകളയാനുള്ള ബില്ലുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ ∙ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം എടുത്തുകളയാനുള്ള ബില്ലുമായി തമിഴ്നാട് സര്‍ക്കാര്‍.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 13 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ബില്‍ നിയമസഭ അംഗീകരിച്ചു. വിദഗ്ധ സമിതി നിര്‍ദേശിക്കുന്ന 3 പേരുടെ പാനലില്‍ നിന്നു ഗവര്‍ണറാണ് വിസിമാരെ നിയമിച്ചിരുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരുടെ യോഗം ചാന്‍സലറായ ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ അധ്യക്ഷതയില്‍ ഊട്ടിയില്‍ നടക്കവെയാണു പുതിയ ബില്‍ പാസാക്കിയത്.

വിസി നിയമനം സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം നടത്തുന്നതാണ് കീഴ്‌വഴക്കം എങ്കിലും, കഴിഞ്ഞ 4 വര്‍ഷമായി പ്രത്യേക അവകാശമുണ്ടെന്ന മട്ടില്‍ ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുകയാണെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശമായ ഗുജറാത്തില്‍ പോലും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്ന 3 പേരുകളില്‍ നിന്നു സംസ്ഥാന സര്‍ക്കാരാണ് വിസിയെ നിയമിക്കുന്നതെന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular