Saturday, May 18, 2024
HomeKeralaജാമ്യത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തത് അമ്ബരപ്പിക്കുന്ന കാര്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ജാമ്യത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തത് അമ്ബരപ്പിക്കുന്ന കാര്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിന്റെ ജാമ്യത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പോലും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരായില്ല എന്നത് അമ്ബരപ്പിക്കുന്ന കാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

ഏതൊരു വര്‍ഗീയവാദിയും പറയാന്‍ അറയ്ക്കുന്ന വാക്കുകളാണ് പി.സി ജോര്‍ജ് ഉപയോഗിച്ചത്. ഈയിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച കോടതി നടപടിയെ ശക്തമായി എതിര്‍ത്തുകൊണ്ട് സുപ്രീംകോടതി നടത്തിയ വിധിയെഴുത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

ഇവിടെ ആര്‍ക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷം വന്നിട്ടുണ്ട്. അവക്കെല്ലാം അറുതിവരുത്തേണ്ടത് നാടിന്റെ നിലനില്‍പിന് തന്നെ ആവശ്യാണ്.

പി.സി ജോര്‍ജിനെ പോലുള്ളവര്‍ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ്. മറ്റൊരാള്‍ക്കും അത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കര്‍ക്കശമായ നടപടികളും ജോര്‍ജിന്റെ പേരില്‍ എടുക്കേണ്ടതാണെന്നും ഇ.ടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular