Saturday, May 18, 2024
HomeKeralaക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പി.സി. ജോര്‍ജിന് സ്വീകരണം

ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പി.സി. ജോര്‍ജിന് സ്വീകരണം

വിവാദ പ്രസ്താവനയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ജാമ്യം ലഭിക്കുകയും ചെയ്ത മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജിന് വിവിധ ക്രൈസ്തവ സംഘടനകള്‍ സ്വീകരണം നല്‍കുന്നു. നാളെ കോട്ടയത്താണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സ്വീകരണം ഒരുക്കുന്നത്. ഞായറാഴ്ചയായിരുന്നു മതവിദ്വേഷ കേസില്‍ പി.സി. ജോര്‍ജിനെ ഇരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും പോലീസ് വെളുപ്പിനെ കസ്റ്റഡിയിലെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത് മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പി.സി. ജോര്‍ജിന് ഉപാധികളോട് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പോലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular