Saturday, May 4, 2024
HomeKeralaമെയ് 19 ന് ഹാജരാകാമെന്ന് വിജയ് ബാബു ; സാവകാശം നല്‍കില്ലെന്ന് പോലീസ്

മെയ് 19 ന് ഹാജരാകാമെന്ന് വിജയ് ബാബു ; സാവകാശം നല്‍കില്ലെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസില്‍ മേയ് -19 ന് പോലീസ് മുമ്പാകെ ഹാജരാകാമെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കീഴടങ്ങണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. താന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള യാത്രയിലാണെന്നും മറുപടിയില്‍ പറയുന്നു.

വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ജാമ്യപേക്ഷ ഈ മാസം 18 നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു മേയ് 19 ന് ഹാജരാകാം എന്ന് അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ് ബാബു.

എന്നാല്‍ കീഴടങ്ങാനായി യാതൊരു സാവകാശവും നല്‍കാനാവില്ലെന്നാണ് പോലീസ് പറയുന്നത്. വേണ്ടി വന്നാല്‍ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular