Friday, May 3, 2024
HomeKeralaതിരുവല്ലയില്‍ വീട്ടില്‍ കയറി യുവതിയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തിക്കൊന്നു

തിരുവല്ലയില്‍ വീട്ടില്‍ കയറി യുവതിയെ ബിയര്‍ ബോട്ടില്‍ കൊണ്ട് കുത്തിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയില്‍ കുന്നന്താനത്ത് യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച്‌ കുത്തിക്കൊന്നു.

കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് മരിച്ചത്. പ്രതി അയ്യപ്പന്‍ വിജയമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍, അയല്‍വാസി അയ്യപ്പനെ (പ്രദീപ്) കീഴ്‌വായ്പ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. വിജയമ്മയുടെ മൃതദേഹം തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular