Saturday, May 18, 2024
HomeUSAകോട്ട കാക്കാന്‍ യുഡിഎഫ് ; സെഞ്ചുറി അടിക്കാന്‍ എല്‍ഡിഎഫ് ; തൃക്കാക്കരയില്‍ തീ പാറും ...

കോട്ട കാക്കാന്‍ യുഡിഎഫ് ; സെഞ്ചുറി അടിക്കാന്‍ എല്‍ഡിഎഫ് ; തൃക്കാക്കരയില്‍ തീ പാറും ജോബിന്‍സ്

ഇടയ്ക്കിയെയുള്ള വേനല്‍മഴകള്‍ അല്പം ആശ്വാസം പകരുന്നുണ്ടെങ്കിലും വേനല്‍ച്ചൂട് കേരളത്തില്‍ അതിന്റെ ഉച്ചസ്ഥായിയിലാണ്. വേനല്‍ചൂടാറും മുമ്പേ തൃക്കാക്കരയില്‍ ജനം വിധിയെഴുതും മേയ് 31 നാണ് തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കച്ചമുറുക്കി സര്‍വ്വ സന്നാഹങ്ങളോടും കൂടെ മുന്നണികള്‍ അങ്കത്തട്ടിലിറങ്ങിയാല്‍ പിന്നെ വേനല്‍ ചൂടിനൊപ്പം കേരളത്തിലെ രാഷ്ട്രീയ ചൂടും ഉയരും.

ഇടത് സര്‍ക്കാരിന് ജനം തുടര്‍ഭരണം നല്‍കിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. മാത്രമല്ല കെ. റെയില്‍ വിഷയം കേരളത്തെ സമരഭൂമിയാക്കി മാറ്റിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയിരിക്കുന്നതും. ഇതൊക്കെ ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിക്കും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഒരേ ഒരു മണ്ഡലത്തില്‍ മാത്രമായതിനാല്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ ഇമചിമ്മാതെ ഇനി തൃക്കാക്കരയിലേയ്ക്കായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഒരു മണ്ഡലം മാത്രമെ ഉള്ളുവെന്നതാനാല്‍ ആളും അര്‍ത്ഥവും ആവോളം ഇറക്കി പ്രചരണരംഗം കൊഴുപ്പിക്കാന്‍ മുന്നണികള്‍ക്ക് യാതൊരു പ്രയാസവുമുണ്ടായിരിക്കില്ല.

മറ്റുമണ്ഡലങ്ങളിലൊന്നും തെരഞ്ഞെടുപ്പില്ലാത്തതിനാല്‍ തൃക്കാക്കരയിലിനി നേതാക്കളെ തട്ടിയിട്ട് നടക്കാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഇടത് നേതാക്കളും രാഹുലും പ്രിയങ്കയുമടക്കം യുഡിഎഫ് നേതാക്കളും ഒരു പക്ഷെ പ്രഝാനമന്ത്രിയെ വരെയിറക്കി ബിജെപിയും കളം നിറയ്ക്കാന്‍ മത്സരിക്കുമെന്നത് കണാന്‍ പോകുന്ന പൂരം.

2011 ലാണ് തൃക്കാക്കര മണ്ഡലം രൂപീകൃതമാവുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹന്നാനും 2016 ലും 2021 ലും പി.ടി തോമസും മികച്ച ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും വിജയിച്ചത്. ഇത്തവണ പി.ടിയുടെ ഭാര്യ ഉമയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ സാധാരണ വില്ലനായ ഗ്രൂപ്പുപോരിനെയും കോണ്‍ഗ്രസിന് പേടിക്കേണ്ടതില്ല.. കോട്ടയില്‍ നേരിയ വിള്ളലുപോലുമില്ലാതെ കാത്തു സൂക്ഷിക്കുക, ഇവിടെ ലഭിക്കുന്ന വിജയം സര്‍ക്കാരിനും പ്രത്യേകിച്ച് കെ. റെയിലിനുമെതിരെയുള്ള ജനവിധിയായി ഉയര്‍ത്തിക്കാട്ടുക എന്നതാണ് യുഡിഎഫ് ലക്ഷ്യം.

എന്നാല്‍ മറുവശത്ത് തുടര്‍ഭരണം ലഭിച്ചതിലൂടെ ഇരട്ടിക്കരുത്തരായ ഇടതുപക്ഷമാണ്. ആര് സ്ഥാനാര്‍ത്ഥിയായാലും മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ നിര്‍ത്തിയായിരിക്കും ഇടത് പ്രചാരണം. നിലവില്‍ നിയമസഭയില്‍ ഇടത് പക്ഷത്തന്റെ അംഗബലം 99 ആണ് തൃക്കാക്കര നേടാനായാല്‍ അംഗബലത്തില്‍ സെഞ്ചുറിയടിക്കാന്‍ ഇടത് പക്ഷത്തിനാവും.

ഇവിടെ വിജയിക്കാനായാല്‍ കെ. റെയില്‍ വിഷത്തില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ ഇടത് പക്ഷത്തിന് കഴിയും മാത്രമല്ല അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായും ഉയര്‍ത്തിക്കാട്ടും നിവിലുള്ള എല്ലാ എതിരഭിപ്രായങ്ങളുടേയും വായടപ്പിക്കാന്‍ ഇടത് പക്ഷത്തിന് ഈ ഒറ്റ വിജയം മതിയായിരിക്കും.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ അവതരിപ്പിച്ചേക്കാവുന്ന സ്ഥാനാര്‍ത്ഥി മുതിര്‍ന്ന നേതാവ് എ.എന്‍. രാധാകൃഷ്ണനാണ്. ശക്തമായ ത്രികേണമത്സരം കാഴ്ചവച്ച് മണ്ഡലത്തില്‍ സാന്നിധ്യമറിയിക്കാനും വോട്ട് വിഹിതം കൂട്ടാനുമാകും ബിജെപിയുടെ ശ്രമം.

ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ ഈ മാസം 15 ന് കേരളത്തില്‍ എത്തുന്നുണ്ട്. ട്വന്റി-ട്വന്റിയുമായി ചേര്‍ന്ന് പുതിയ മുന്നണി പ്രഖ്യാപനത്തിനൊരുങ്ങുന്ന ആം ആദ്മിയ്ക്കും ഒരുരു പരീക്ഷണ വേദിയായിരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular