Sunday, May 5, 2024
HomeIndiaഖാലിസ്ഥാനെ പിന്തുണക്കുന്ന കണക്ടിക്കറ്റ് നടപടിയെ ഗോപിയോ അപലപിച്ചു

ഖാലിസ്ഥാനെ പിന്തുണക്കുന്ന കണക്ടിക്കറ്റ് നടപടിയെ ഗോപിയോ അപലപിച്ചു

ഖാലിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പിന്തുണച്ച കണക്ടിക്കറ്റ് ജനറൽ അസംബ്ലിയുടെ നടപടിയെ ഗോപിയോ (Global Organization of People of Indian Origin) കണക്ടിക്കറ്റ് ചാപ്റ്റർ അപലപിച്ചു.

അസംബ്ലിയിലെ ഏതാനും ചില  അംഗങ്ങൾ ചേർന്നു നടത്തിയ ഈ നീക്കം കണക്ടിക്കറ്റ് സംസ്ഥാനത്തിന്റെ അജണ്ടയല്ല, വ്യക്തിപരമായ വിഭജന അജണ്ടയാണെന്നു ഗോപിയോ കണക്ടിക്കറ്റ് ചെയര്മാൻ ഡോക്ടർ തോമസ് എബ്രഹാം പറഞ്ഞു.

“കണക്ടിക്കറ്റ് ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സിഖുകാരും ബുദ്ധമതക്കാരും ജൈനരും പാഴ്സികളുമുണ്ട്‌. ഈ സമുദായങ്ങളെല്ലാം ഒത്തു ചേർന്ന് ഒരൊറ്റ ഇന്ത്യൻ സമൂഹമായാണ് ജീവിക്കുന്നത്.

“കണക്ടിക്കറ്റ് സംസ്ഥാനത്തിന് ഇന്ത്യയിലെ പ്രാദേശിക പ്രശ്‌നങ്ങളെ കുറിച്ച് പരാമർശിക്കേണ്ട കാര്യമില്ല. ചില തൽപര കക്ഷികളുടെ  വിഭജന അജണ്ട പ്രോത്സാഹിപ്പിക്കേണ്ട ആവശ്യവുമില്ല,” ഡോക്ടർ എബ്രഹാം പറഞ്ഞു.

ഗോപിയോ കണക്ടിക്കറ്റ് പ്രസിഡന്റ് അശോക് നിചനി പറഞ്ഞു: “ഇന്ത്യയിൽ രണ്ടു കോടി സിഖുകാർ മറ്റു സമുദായങ്ങളുമായി ഒത്തു ചേർന്ന് ജീവിക്കുന്നുണ്ട്. ഈ പ്രഖ്യാപനം ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളി ക്കുന്നതാണ്.”

ഗോപിയോ ഇന്റർനാഷനലിന്റെ ചാപ്റ്ററായ ഗോപിയോ
കണക്ടിക്കറ്റ് കഴിഞ്ഞ 16 വർഷങ്ങൾ സജീവമായി ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. രാഷ്ട്രീയേതരമായി മതനിരപേക്ഷതയിൽ ഉറച്ചു നിന്ന് സാമൂഹ്യ സേവനം നടത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular