Saturday, May 18, 2024
HomeKeralaകാറ്റില്‍ വ്യാപക കൃഷി നാശം; ചെറുവത്തൂരില്‍ മരം വീണ് വീട് തകര്‍ന്നു

കാറ്റില്‍ വ്യാപക കൃഷി നാശം; ചെറുവത്തൂരില്‍ മരം വീണ് വീട് തകര്‍ന്നു

നീലേശ്വരം: ആഞ്ഞടിച്ച കാറ്റില്‍ പരപ്പയിലും ബളാല്‍ പഞ്ചായത്തിലും വ്യാപക കൃഷിനാശം. പുന്നക്കുന്ന്, പാത്തിക്കര, കനകപ്പള്ളി എന്നിവിടങ്ങളില്‍, വാഴ റബര്‍ എന്നീ കാര്‍ഷിക വിളകള്‍ നിലംപൊത്തി.

വൈദ്യുതി തൂണുകളും മരങ്ങളും നിലംപൊത്തി. ഉച്ചവരെ വൈദ്യുതി തടസ്സമുണ്ടായി. പരപ്പ പരിസര പ്രദേശങ്ങളിലെ പന്നിത്തടം, വടക്കാംകുന്ന്, കാരാട്ട്, കുപ്പമാട്, വീട്ടിയോടി പ്രദേശങ്ങളിലും കാറ്റിനെ തുടര്‍ന്ന് കനത്തനഷ്ടമുണ്ടായി. പന്നിത്തടത്ത് മൂന്ന് കാരാട്ട്, തോടംചാല്‍, ആവുള്ളക്കോട്, കുപ്പമാട് പ്രദേശങ്ങളില്‍ ഒന്ന് വീതം വൈദ്യുതി തൂണുകള്‍ പൊട്ടിവീണ് മാര്‍ഗതടസ്സമായി. പന്നിത്തടത്ത് തടത്തില്‍ ഫിലിപ്പിന്‍റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീടിന് നാശമുണ്ടായി.

എല്ലായിടങ്ങളിലും റബര്‍ മരങ്ങള്‍ പൊട്ടി വീണാണ് കൂടുതല്‍ നാശം ഉണ്ടായിരിക്കുന്നത്. കാരാട്ട് സുധീഷിന്‍റെ വീട്ടുവളപ്പില്‍ തെങ്ങ്, കമുക് എന്നിവ കടപുഴകി. കാരാട്ട് സജീവന്‍, ഷെറിന്‍, ജീന്‍സ് തോമസ്, മുഹമ്മദ് എന്നിവരുടെ റബര്‍ മരങ്ങളാണ് കൊമ്ബ് പൊട്ടി വീണത്. പന്നിത്തടം വടക്കാംകുന്ന് പ്രദേശങ്ങളിലെ കാഞ്ഞിരത്തുങ്കല്‍ വത്സമ്മ, ഷൈജു, ദേവകുമാര്‍ മേക്കാട്ടില്ലം, കുഞ്ഞിരാമ പട്ടേരി, പി.വി. സുധാകരന്‍, പടിയര തങ്കച്ചന്‍, എം.ബി. രാഘവന്‍ കാനക്കാട്ട്, മോളി, പി.എം. ഓമന, എം.സി. സരോജിനി, രാമകൃഷ്ണന്‍ പുതിയോടന്‍, പത്മകുമാരി നാവുതിയന്‍ വീട്, നരിക്കുഴി ത്രേസ്യാമ്മ, മുതിരക്കാലായില്‍ ജോസഫ് എന്നിവരുടെ നൂറുകണക്കിന് റബര്‍ മരങ്ങളാണ് പൊട്ടിവീണത്.

കുപ്പമാട് വീട്ടിയോടി പ്രദേശത്തെ എള്ളുക്കുന്നേല്‍ ബാബു, മുക്കാലിക്കുന്നേല്‍ ജോസഫ്, എ. നാരായണി വീട്ടിയോടി എന്നിവര്‍ക്കും കനത്തനഷ്ടമാണുണ്ടായിരിക്കുന്നത്. അപ്രതീക്ഷിതമായി കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങളില്‍ കിനാന്നൂര്‍ – കരിന്തളം കൃഷി അസി. ടി. ഷൈലജ സന്ദര്‍ശിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍, പഞ്ചായത്തംഗം എം.ബി. രാഘവന്‍, സി.പി.എം പരപ്പ ലോക്കല്‍ സെക്രട്ടറി എ.ആര്‍. രാജു, വിനോദ് പന്നിത്തടം, ടി.പി. തങ്കച്ചന്‍, ടി.എന്‍. ബാബു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ശക്തമായ കാറ്റിലും മഴയിലും അങ്കക്കളരിയിലെ പി.വി. കുഞ്ഞിരാമന്റെ കവുങ്ങിന്‍തോട്ടത്തിലെ കവുങ്ങുകള്‍ കടപുഴകി വീണു. മടിക്കൈ പഞ്ചായത്തില്‍ നൂറുകണക്കിന് വാഴകള്‍ കാറ്റില്‍ നിലംപതിച്ചു. നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ചെറുവത്തൂര്‍: വടക്കുമ്ബാട്ടെ മാടക്കാത്ത് ഭാനുമതിയുടെ വീട് കനത്ത കാറ്റില്‍ മരം വീണ് തകര്‍ന്നു. സമീപത്തെ പ്ലാവാണ് വീണത്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular