Friday, May 17, 2024
HomeKeralaതൃക്കാക്കരയില്‍ ഉമയെ നേരിടാനിറങ്ങുന്ന ജോ പുഞ്ഞാറിന്റെ പുത്രന്‍

തൃക്കാക്കരയില്‍ ഉമയെ നേരിടാനിറങ്ങുന്ന ജോ പുഞ്ഞാറിന്റെ പുത്രന്‍

ജോ ജോസഫ് എന്ന അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം പ്രഖ്യപിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ വേരുകള്‍ ഇങ്ങ് പൂഞ്ഞാറ്റിലുമുണ്ട്. കാരണം ജന്മം കൊണ്ട് പൂഞ്ഞാറിന്റെ പുത്രനാണ് ഇപ്പോള്‍ വാഴക്കാലായില്‍ താമസിക്കുന്ന 43 കാരനായ ജോ ജോസഫ്.

പുഞ്ഞാര്‍ കളപ്പുരയ്ക്കല്‍ പറമ്പില്‍ കുടുംബത്തില്‍ കെ.വി. ജോസഫിന്റേയും എം.ടി. ഏലിക്കുട്ടിയുടേയും മകനായി 1978 ലാണ് ജോ ജോസഫ് ജനിച്ചത്. പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രാഥമീക വിദ്യാഭ്യാസവും അരുവിത്തറ സെന്റ് ജോര്‍ജ്ജ് കോളേജില്‍ നിന്നും പ്രിഡിഗ്രിയും പാസായി.

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ്  പാസ്സായ ജോ ഒഡീഷയിലെ എസ്സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഡല്‍ഹി എംയിസില്‍ നിന്നുമാണ് കാര്‍ഡിയോളജിയില്‍ ഡിഎം നേടിയത്.

നവ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ജോ മാറ്റിവച്ച ഹൃ
ദയങ്ങളിലെ ബയോപ്‌സി പരിശോധനയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പരിചയമുള്ള ഡോക്ടര്‍മാരില്‍ ഒരാളാണ്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular