Friday, May 3, 2024
HomeKeralaകുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് യുകെയില്‍ സ്ഥിരീകരിച്ചു; പ്രധാന രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ

കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് യുകെയില്‍ സ്ഥിരീകരിച്ചു; പ്രധാന രോഗ ലക്ഷണങ്ങള്‍ ഇങ്ങനെ

യുകെ: കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് യുകെയില്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

അടുത്തിടെ നൈജീരിയയിലേക്ക് പോയ ഇംഗ്ലണ്ടിലെ ഒരാള്‍ക്കാണ് മങ്കിപോക്സ് വൈറസ് ബാധിച്ചതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.

ചിക്കന്‍പോക്‌സുമായി സാമ്യമുള്ള ,ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരാത്ത ഒരു അപൂര്‍വ വൈറല്‍ അണുബാധയാണ് മങ്കിപോക്സ്. ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരാത്ത ഒരു അപൂര്‍വ വൈറല്‍ അണുബാധയാണ് കുരങ്ങുപനിയെന്ന് യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്‌എസ്‌എ) പറഞ്ഞു.

മിക്ക ആളുകളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ രോഗം ഉണ്ടാകാം. യുകെഎച്ച്‌എസ്‌എയുടെ അഭിപ്രായത്തില്‍ മങ്കിപോക്സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നു.

2018ലാണ് യുകെയില്‍ ആദ്യമായി മങ്കിപോക്സ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പനി, പേശി വേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് ഈ രോ​ഗത്തിന്റെ പ്രധാനലക്ഷണങ്ങള്‍.

രോഗബാധിതനുമായി അടുത്തിടപഴകുന്നവര്‍ക്ക് വൈറസ് പിടിപെടാം. വൈറസിന്റെ വാഹകരാകാന്‍ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. മങ്കിപോക്സ് വൈറസിന് ചികിത്സയില്ലെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ രോ​ഗം തടയാന്‍ വസൂരി വാക്സിനേഷന്‍ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular