Monday, May 20, 2024
HomeIndiaട്വന്റി 20 ലോകകപ്പില്‍ ആരൊക്കെ? അഹമ്മദാബാദില്‍ ഇന്ന് നിര്‍ണായക യോഗം, സഞ്ജുവിനെ തുണയ്ക്കുമോ

ട്വന്റി 20 ലോകകപ്പില്‍ ആരൊക്കെ? അഹമ്മദാബാദില്‍ ഇന്ന് നിര്‍ണായക യോഗം, സഞ്ജുവിനെ തുണയ്ക്കുമോ

ഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരും.

മേയ് 1ന് മുമ്ബ് ടീമിനെ തിരഞ്ഞെടുക്കുമെന്നാണ് നേരത്തെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ താരങ്ങളുടെ ഇപ്പോഴത്തെ പ്രകടനം അനുസരിച്ച്‌ സെലക്ഷൻ നടത്താനാണ് ബിസിസിഐ ഒരുങ്ങുന്നത്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയില്‍ ആരൊക്കെ ടീമില്‍ ഇടം നേടുമെന്ന് കണ്ടറിയണം. ഐപില്‍ മത്സരത്തില്‍ താരങ്ങളുടെ പ്രകടനവും സെലക്ടർമാർ പരിഗണിച്ചേക്കും.

മുംബയ് ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മോശം പ്രകടനം സെലക്ടർമാരില്‍ ആശങ്കയുളവാക്കുന്നുണ്ട്. ഇത് ടീമില്‍ ഇടം നേടുന്നതിന് തിരിച്ചടിയാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍, ദിനേശ് കാർത്തിക്, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരില്‍ ആരെ ബിസിസിഐ തിരഞ്ഞെടുക്കുന്നു എന്ന് നോക്കികാണേണ്ടിയിരിക്കുന്നു. കെഎല്‍ രാഹുല്‍ ഒഴികെ മൂവരും ഐപിഎല്ലില്‍ അടക്കം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ച്‌ ആണ് വെസ്റ്റ് ഇൻഡീസിലും യുഎസിലുമുള്ളത്. നിലവില്‍ ഇന്ത്യയുടെ സ്പിന്നർമാരായ യുസവേന്ദ്ര ചഹലും, കുല്‍ദീപ് യാദവും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ രവീന്ദ്ര ജഡേജയും രവി ബിഷ്‌ണോയിയും സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.

ഓപ്പണർമാരില്‍ ആരായിരിക്കും രോഹിതിനൊപ്പം ബാറ്റിംഗിനിറങ്ങും നോക്കികാണേണ്ടിയിരിക്കുന്നു. യശ്വസി ജയ്സ്വാളിനെയോ ശുഭ്മാൻ ഗില്ലിനെയോ ഈ സ്ഥാനത്ത് പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. പ്രധാന സ്‌ക്വാഡിന് പ്രാഥമിക ശ്രദ്ധ നല്‍കുന്നത് പോലെ തന്നെ റിസർവ് കളിക്കാർക്കും പ്രധാന്യം നല്‍കുന്നുണ്ട്. റിയാൻ പരാഗ്, ഖലീല്‍ അഹമ്മദ് എന്നിവരുടെ മികച്ച പ്രകടനം റിസർവ് ടീമില്‍ ഇടം നേടിക്കൊടുക്കാനുള്ള സാദ്ധ്യതകള്‍ തുറക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular