Sunday, May 19, 2024
HomeKeralaലോറിയില്‍ കടത്തിയ 125 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ലോറിയില്‍ കടത്തിയ 125 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

അരൂര്‍ (ആലപ്പുഴ): വാഹന പരിശോധനക്കിടെ, ലോറിയില്‍ കടത്തിയ 125 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ഫറോക്ക് പേട്ട ദേശത്ത് കളത്തിങ്കല്‍വീട്ടില്‍ മുഹമ്മദ്‌ ജംഷീര്‍ (30), കോഴിക്കോട് കല്ലായി കട്ടയത്തുപറമ്ബില്‍ സക്കീന മന്‍സിലില്‍ സുഹൂരിഷ് (26) എന്നിവരാ ണ് പിടിയിലായത്.

വ്യാഴാഴ്ച എരമല്ലൂരില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നേതൃത്വത്തില്‍ ചേര്‍ത്തല-അരൂര്‍ ദേശീയപാതയില്‍ വാഹന പരിശോധനക്കിടയിലാണ് കെ.എല്‍ 11 ബി.ടി.വൈ 9932 എന്ന നമ്ബറിലെ ലോറിയില്‍ കടത്തിയ കഞ്ചാവ് കണ്ടെടുത്തത്. ആന്ധ്രയില്‍നിന്ന് കഞ്ചാവും ഹഷീഷ് ഓയിലും അടക്കം മയക്കുമരുന്നുകള്‍ മറ്റ് ലോഡിന്‍റെ മറവില്‍ കടത്തി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി. അനികുമാര്‍, ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധുസൂദനന്‍ നായര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ്‌കുമാര്‍, പ്രിവന്‍റിവ് ഓഫിസര്‍ പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ്‌ അലി, വിശാഖ്, സുബിന്‍, രാജേഷ്, ഷംനാദ്, അരുണ്‍കുമാര്‍, ബസന്ത്കുമാര്‍, സുരേഷ്ബാബു, രാജീവ്‌ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular